Headlines

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്  CPI(M) ൽ ചേർന്നു

ബിജെപിയുടെ സജീവ പ്രവർത്തകൻ അനീഷ് വള്ളംവെന്തകാട് CPI(M) ൽ ചേർന്നു CPI(M) ചിതറ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് രാവിലെ 8 മണിയോടെ CPI(M) കടയ്ക്കൽ ഏരിയ സെക്രട്ടറി സുബ്ബലാൽ, ചിതറ ലോക്കൽ സെക്രട്ടറി ഗിരീഷ്, കരകുളം ബാബു, സുകുമാരപിള്ള മുതലായ നേതാക്കൾ ചേർന്ന് അനീഷിനെ സ്വീകരിച്ചു . ബിജെപി നേതൃത്വത്തിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന സജീവ പ്രവർത്തകനായിരുന്നു അനീഷ്

Read More

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു. പ്രമാദ്ധ്യാപിക ശ്രീമതി. റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിജയകുമാരി കെ, എസ്. ആർ. ജി കൺവീനർ ശ്രീ. സുധി .വി എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. അലി.എ. വി , പി.റ്റി. എ പ്രസിഡന്റ് ശ്രീ. കെ. ഹർഷകുമാർ എന്നിവർ…

Read More

ചടയമംഗലം നിയോജകമണ്ഡലത്തിലെ പ്രതിഭാ പുരസ്‌കാരം 2025 ജൂൺ 6 ന്

ചടയമംഗലം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ ജെ.ചിഞ്ചുറാണിയുടെ അനുമോദന പരിപാടി ‘പ്രതിഭാ പുരസ്കാരം 2025’ ജൂൺ 6 രാവിലെ 9.30 ന് കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുന്നു. നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ സ്ഥിര താമസ്സമുള്ള മണ്ഡലത്തിനകത്തും പുറത്തുമുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ്സും, എ1ഉം ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതാണ്. നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ…

Read More

ചിതറയിൽ മുൻ വൈരാഗ്യത്തേ തുടർന്ന് യുവാവിനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി

ചിതറ തുമ്പമൺതൊടി കാരറകുന്നിൽ മുൻ വൈരാഗ്യത്തെ തുടർന്ന് കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ സുജിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്നേ ദിവസവും അടുത്ത ദിവസം പകലുമായി കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് പിടികൂടിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസ് പ്രതികളെ കടയ്ക്കൽ കോടതിയിൽ…

Read More

പാങ്ങോട് ഗ്രാമപഞ്ചയത്തിലെ ഹരിത കർമ്മ സേന അംഗത്തിൻ്റെ മകൾ അഭിമാനമാണ്

പാങ്ങോട് ഗ്രാമപഞ്ചയത്തിലെ ഹരിത കർമ്മ സേന അംഗത്തിൻ്റെ മകൾക്ക് 4-ാം റാങ്ക് .പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗം മഞ്ജു വിന്റെയും സതീഷിന്റെയും ഇളയ മകൾ അദീന സതീഷിന് യൂണിവേഴ്സിറ്റി BA കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് 4-ാം റാങ്ക് വാങ്ങി. അഭിമാനമായിരിക്കുകയാണ് .പഠനത്തിനായി സ്വന്തം രക്ഷകർത്താളെ മാത്രം ആശ്രയിച്ച് കഴിയുന്ന ന്യൂ ജെൻ കുട്ടികളുടെ ഇടയിൽ അദീന സതീഷ് ഒരു മാതൃകയാണ്.അയൾ വാസികളായ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് തൻ്റെ പഠന ചെലവ് കണ്ടെത്തിരുന്നത്. M.A ക്ക് തുടന്ന് പഠിക്കാനാണ്…

Read More

ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു

ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടകർ. ബിഫോർ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രാദേശിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ ഒരു പ്രമേയം ആധാരമാക്കി ഒരുക്കിയതാണ്. ആദ്യ ഷോയിൽ തന്നെ ഹൗസ്ഫുൾ ആവുകയും, ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജീവിതരേഖകളെ ആധികാരികമായി…

Read More

അരിപ്പൽ കൊച്ചുകലിംഗിൽ വീണ്ടും അപകടം;ഒരു ജീവഹാനിക്കായി കാത്തിരിക്കുകയാണ് പ്രശ്ന പരിഹാരത്തിന് അധികൃതർ

അരിപ്പ കൊച്ചുകലിംഗിൽ വീണ്ടും പതിവായി വാഹനാപകടം. ബൈക്കിന് മുകളിൽ വാഹനം സ്ക്കിട്ട് ആയി മറിയുകയാണ് ഉണ്ടായത്. മഴയത്ത് ബൈക്ക് ഒതുക്കി നിന്നവരുടെ വാഹനത്തിന് മുകളിലേക്കാണ്  മറിഞ്ഞത്. ആർക്കും പരിക്കുകൾ ഇല്ല .ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായി അപകടം സംഭവിക്കുകയാണ് ഇവിടെ. കഴിഞ്ഞ മഴ കാലത്ത് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിരുന്നു . റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ തുടർച്ചയായ അപകടത്തിന് കാരണം . കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിന് കാരണം ആകുന്നത്…

Read More

ലഹരി വിരുദ്ധ ബോധവൽകരണക്ലാസ് കിഴക്കുംഭാഗം ടൗൺഹാളിൾ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽകരണക്ലാസ് കിഴക്കുംഭാഗം ടൗൺഹാളിൾ സംഘടിപ്പിച്ചു നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ആശംസകൾ അറിയിച്ചു. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അഖിൽ , നൗഷാദ് എന്നിവർ സംസാരിച്ചു. ചിതറ സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീൻ ക്ലാസ് നയിച്ചു

Read More

സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധംവളവുപച്ചയിൽ’

സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധംവളവുപച്ചയിൽ‘മേരി പോപ്പിൻസ് ‘ കിൻ്റർഗാർട്ടൺ ആരംഭിച്ചു.പ്ലേ ക്ലാസിലേക്കും നഴ്സറി ക്ലാസുകളിലേക്കുമുള്ള പ്രവേശനമാണ് ഈ വർഷം നടക്കുന്നത്.രണ്ടര വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് അഡ്മിഷനെടുക്കാം. മേരി പോപ്പിൻസിൽ പ്ലേ ക്ലാസിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്തുടർന്നുള്ള പഠനത്തിന് പുതിയതായി അഡ്മിഷൻ എടുക്കേണ്ടതില്ല.ഡൊണോഷനോ മറ്റുയാതൊരുവിധ അനാവശ്യ പിരിവുകളോ ഇല്ല. മാസം 750 രൂപാ മാത്രം ഈടാക്കിക്കൊണ്ടാണ് മേരി പോപ്പിൻസ് എന്ന സ്കൂൾ പ്രവർത്തിക്കുന്നത്. അഡ്മിഷൻ ഫീസ് 250 രൂപാ മാത്രമാണ് അടക്കേണ്ടത്. വിശാലമായ കുട്ടികൾക്കുള്ള മികച്ച പാർക്കും…

Read More

ചിതറ പ്ലവറയിൽ 43 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന

കഴിഞ്ഞ ദിവസം ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് നിഗമനം.മരണപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ആണ് തലയോട്ടിഉൾപ്പെടെ പൊട്ടൽ ഉള്ള നിലയിലും മറ്റ് അടിയേറ്റ പാടുകളും കണ്ടെത്തുകയും തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്. ചിതറ പ്ലാവറ രാജേഷ് ഭവനിൽ 43 വയസ്സുള്ള രാജേഷിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സയന്റിഫിക് ഉദ്യോഗസ്ഥരുൾപ്പടെഎത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ഏതാനം…

Read More
error: Content is protected !!