ചിതറ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക്
ചിതറ APRM സ്കൂളിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക് . അമിതവേഗതയിലാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു. 3പേർക്ക് പരിക്കേറ്റു . 14 വയസുകാരി ഭദ്രയുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് , കുട്ടിയുടെ പിതാവ് സജീവിനും ബൈക്ക് യാത്രികനും സാരമായി പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ചിതറയിൽ NDPS നിയമപ്രകാരം നിരവധി കഞ്ചാവ്,ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു
ചിതറയിൽ NDPS നിയമപ്രകാരം നിരവധി കഞ്ചാവ്,ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.. ചിതറ പേപ്പാറ വയലിറക്കത്തു വീട്ടിൽ 27 വയസ്സുള്ള അച്ചു എന്നു വിളിക്കുന്ന വിപിൻദാസിനെയാണ് വിചാരണ കൂടാതെ ഒരു വർഷത്തേക്ക് സെൻട്രൽ ജയിലിൽ അടച്ചത്.. കഴിഞ്ഞ ഏതാനും നാളുകളായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള വിപിൻദാസ്ജില്ലയുടെ കിഴക്കൻ മേഖലകളിൽ സ്കൂൾ, കോളേജ് കുട്ടികൾക്ക് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായി പ്രവർത്തിച്ചുവരികയാണ്. ഇതിനെ തുടർന്ന് ചിതറ എസ്…
കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പ്രക്രിതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ
കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പ്രക്രിതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്ചെരുപ്പ് വാങ്ങാൻ ബന്ധുവിനൊപ്പം പോയ കുട്ടിയേയും ബന്ധൂവിനേയും ബൈക്കിൽ കയറ്റി കടയിൽ കൊണ്ട് പോയി ചെരുപ്പ് വാങ്ങിയ ശേഷംമടങ്ങിവരവെ ബന്ധുവിനെ വഴിയിലിറക്കി കുട്ടിയെ ഒന്ന് കറക്കികൊണ്ട് വരാം എന്ന് പറഞ്ഞ് കുട്ടിയുമായി ബൈക്ക് ഓടിച്ചുപോയ ഇയ്യാൾആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കികുട്ടി എതിർത്ത്കുതറി ഓടി തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു തുടർന്ന്…
ചിതറ ഗ്രാമപ്പഞ്ചായത്ത് ടൗൺഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നൽകണം ; യൂത്ത് കോൺഗ്രസ്
ചിതറഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ അടിയന്തരമായി പുനരുദ്ധാരണം നടത്തി നിർധന കുടുംബങ്ങളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി വിട്ട് നൽകണമെന്നും, കമ്മ്യൂണിറ്റി ഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമതി സുകുമാരന്റെ പേര് നൽകണമെന്നുമുള്ള ആവശ്യവുമായി യൂത്ത് കോൺഗ്രസ് . യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് ലീനാ ഓമനദേവന് നൽകി.
കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു
കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു.14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി പരിശീലനം ലഭിച്ച വോളണ്ടിയർമാർ വഴി നടത്തി, ജനുവരി 20 ന് സമാപിക്കും. പുതിയതായി കുഷ്ഠരോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ: ആർ. ലതാ ദേവി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ലെപ്രസി ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയും കൂടിയായ ഡോ : ശ്രീഹരി…
ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു
ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചുപോലീസ് സ്റ്റേഷൻ മുൻവശത്താണ് വാഹന അപകടം ഒരാൾ മരണപ്പെട്ടു.കായംകുളം താമരശ്ശേരി സ്വദേശി ബഷീറാണ് മരണപ്പെട്ടത് .ടിപ്പർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ ടിപ്പറിന്റെ സൈഡ് ഭാഗം ബൈക്കിൽ തട്ടി ബൈക്ക് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നുടിപ്പറിന്റെ പിൻവശത്തെ ടയർ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് തന്നെ ബഷീർ മരണപ്പെട്ടു ഇന്ന് പതിനൊന്നരയ്ക്ക് ആയിരുന്നു സംഭവം. ഇരു വാഹനങ്ങളും കൊട്ടാരക്കരയിൽ നിന്നും നിലമേയിലേക്ക് വരുകയായിരുന്നു
കൊല്ലായിൽ സ്വദേശി ചികിത്സയിൽ കഴിയവേ മരണപ്പെട്ടു
കുളത്തുപ്പുഴയിൽ ചോഴിയക്കോട് മിൽപ്പാലം കല്ലടയാറ്റിൽ കഴിഞ്ഞ ആഴ്ചയിൽ സുഹൃത്തുക്കളുമായി അവധിക്കാലം ആസ്വദിക്കുവാൻ എത്തിയ യുവാക്കളിൽ ഒരാൾ കല്ലടയാറ്റിലേ കയത്തിൽ അകപ്പെട്ടിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സ തുടരവേ അഹ്സാൻ മരണപ്പെട്ടു. അഹ്സാൻ മടത്തറ കൊല്ലായിൽ സ്വാദേശിയാണ്.
ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു
ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു;ജെ ചിഞ്ചുറാണിചടയമംഗലം: കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് റവന്യൂ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും 2കോടി രൂപ അനുവദിച്ചു. ബഹു മൃഗസംരക്ഷണ ക്ഷീരവികസ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചത്. വെളിനല്ലൂര്‍ പഞ്ചായത്തിലെ ചെറുവക്കല്‍ കൂമ്പല്ലൂര്‍ കാവ് ക്ഷേത്രം – കളരിവിള റോഡ് (10 ലക്ഷം)ഇളമാട് പഞ്ചായത്തിലെ…
ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം നടക്കുന്ന ഇരുചക്ര വാഹന പ്രചാരണ ജാഥയും, അക്ഷര സന്ധ്യയോടുംകൂടി വർണ്ണാഭമായ ആഘോഷങ്ങൾക്ക് തിരിതെളിയും. ജനുവരി 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം, കായികമേള, കാർഷികോത്സവം, മൃഗ സംരക്ഷണ ക്ഷീര വികസന സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, നൃത്ത സംഗീത പരിപാടികൾ, സമ്മേളനങ്ങൾ, കൈകൊട്ടിക്കളി മത്സരം, നാടകങ്ങൾ തുടങ്ങിയ വിവിധ…
ഒന്നിലധികം കേസുകളിലായി ചിതറ സ്വദേശികളായ മൂന്ന് പേർ പിടിയിൽ
ചിതറ സ്വദേശികളായ മൂന്ന് പേരെയാണ് കടയ്ക്കൽ ,പാങ്ങോട് , തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ മൂന്ന് പേരും ഒരേ കേസിലെയും പ്രതികളാണ് എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. കൊല്ലായിൽ സ്വദേശി 19 വയസ്സുകാരൻ ആഷിക് കടയ്ക്കൽ പോലീസിലുംകൊല്ലായിൽ കിളിത്തട്ട് സ്വദേശി സജിത്ത്പാങ്ങോട് പോലീസിലും , തുമ്പമൺതൊടി സ്വദേശി 20 വയസുകാരൻ മുഹമ്മദ് ഹാരിസ്റഹ്മാൻ തമിഴ്നാട് സ്റ്റേഷനിലുമാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി ജില്ലയിലെ രണ്ട് പോലീസ് പരിധിയിൽ നിന്ന് രണ്ട് ആഡംബര ഇരുചക്ര വാഹനങ്ങൾ പ്രതികൾ മോഷ്ടിച്ചു…




