ക്രിക്കറ്റ് മത്സരത്തിൽ കൊല്ലം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിതറയുടെ അഭിമാനങ്ങൾ

കേരളോത്സവം കൊല്ലം ജില്ലാ തലത്തിൽ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിതറ പഞ്ചായത്തിലെ യുവവേദി തൂറ്റിക്കൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ടീം. കൊല്ലം ആശ്രമം മൈതാനത്ത് 16 ടീമുകൾ മാറ്റ് വച്ച മത്സരത്തിൽ ഫൈനലിൽ എത്തിയത് പരവൂർ മുൻസിപ്പാലിറ്റിയും ചിതറ പഞ്ചായത്തുമാണ് . തുടർന്ന് ആദ്യം ബാറ്റിംഗ് നേടിയ പരവൂർ 37 റൺസ് 8 വിക്കറ്റ് നേടി എന്ന രീതിയിൽ ആണ് ബാറ്റിംഗ് അവസാനിച്ചത്  രണ്ടാമതായി ഇറങ്ങിയ ചിതറ പഞ്ചായത്തിലെ യുവ വേദി തൂറ്റിക്കൽ…

Read More

ചിതറ തൈക്കാവ്മുക്കിൽ വീട്ടിൽ മോഷണം

ചിതറ തൈക്കാവ്മുക്കിൽ വീട്ടിൽ മോഷണം സ്വർണ മാലയും പണവും കവർന്നു. ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കവർന്നത് . തൈക്കാവ് വിള പുത്തൻ വീട്ടിൽ നജൂമിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. ചിതറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു

Read More

സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ്…

Read More

നിരന്തര അപകട മേഖലയായി അരിപ്പ

മലയോര ഹൈവേയിൽ വാഹനാപകടം. മടത്തറ കുളത്തൂപ്പുഴ റോഡിൽ അരിപ്പലാണ് കാർ മറിഞ്ഞ് അപകടം സംഭവിച്ചത്. ഏകദേശം ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ വാഹനം നിയന്ത്രണം വിട്ട് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.  വെമ്പായം കന്യാകുളങ്കരയിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മറിഞ്ഞത് കാറിന്റെ എയർ ബാഗ് ഉൾപ്പെടെ പൊട്ടി പുറത്ത് വന്ന സ്ഥിതിയിൽ ആണ് നിലവിൽ ഉള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

Read More

കടയ്ക്കൽ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

സ്കൂൾവിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് കടയ്ക്കൽ പോലീസിൻ്റെ പിടിയിൽ.പുനലൂർ പ്ലാച്ചേരി താഴെപാങ്ങോട് കമ്പിവിളവീട്ടിൽ കൃഷ്ണൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയ്യാൾ കടയ്ക്കലിലെ ക്ഷേത്രത്തിന് സമീപം വിളിച്ചുവരുത്തുകയും പെൺകുട്ടിയുടെ വീട്ടിൽ ആളില്ലന്ന് മനസിലാക്കി കുട്ടിയുടെ വീട്ടിൽകൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തുതുടർന്നുള്ള ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിച്ച് ഇയ്യാൾ കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഇയ്യാൾ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചുകഴിഞ്ഞ നവംബർ 24 തിയതി പെൺകുട്ടി വീട് വിട്ട് പോയിതുടർന്ന് മാൻമിസ്സിഗിന്…

Read More

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയാണ്. .

Read More

എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ…

Read More

ക്രിസ്തുമസിൽ വ്യത്യസ്തതയുമായി ചിതറ പോലീസ്

വളവുപച്ച പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സബ്ബ് ഇൻസ്പെകടർ രശ്മി ക്രിസ്തുമസ് കൗതുക കാഴ്ച ഉദ്ഘാടനം ചെയ്തു.വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽബിറൂനി സാന്താക്ലോസായി സ്റ്റേഷനിലെത്തി.എ.കെ.എം. പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ സാന്താക്ലോസിൻ്റെ ഹിമവാഹനം പുതിയ പോലീസ് സ്റ്റേഷൻ്റെ കവാടം മനോഹരമാക്കി.പോലീസ് സ്റ്റേഷനിലെ ഹിമവാഹനം ജനശ്രദ്ധ നേടുകയാണ്. വരും ദിവസങ്ങളിൽ കുട്ടികൾക്ക് ഈ ഹിമവാഹനത്തിലിരുന്ന് ഫോട്ടോയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചിട്ടുണ്ട്.സ്റ്റേഷനിലെത്തിയവർക്കെല്ലാം മധുരം വിളമ്പി ക്രിസ്തുമസ്…

Read More

ചിതറയിൽ അഞ്ചുവയസ്സ്കാരൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടു

ചിതറയിൽ അഞ്ചുവയസ്സ്കാരൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. മതിര കിഴുനിലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മടത്തറ നെല്ലിക്കുന്ന് താഹന മൻ സിലിൽ ജമാൽ താഹന ദേമ്പതികളുടെ മകൻ അഞ്ചുവയസ്സുള്ളമുഹമ്മദ്‌ ഇഷാൻ ആണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

നിലമേൽ മുരുക്കുമണ്ണിൽ ലോറി കയറി ചിതറ ഐരക്കുഴി സ്വദേശിയ്ക്ക് ദാരുണാന്ത്യം

ചിതറ ഐരക്കുഴി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു നിലമേൽ മുരുക്കുമണ്ണിൽ റോഡ് മുറിച്ച് കടക്കുന്നതിനിനെ കാർ ഇടിച്ചു തെറിപ്പിച്ച ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)ന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. ഏകദേശം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിക്കുന്നത് . രാവിലെ നടക്കുവാൻ ഇറങ്ങിയതാണ് ഷൈല . മുരുക്കുമൺ ഭാഗത്ത് എത്തിയതോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയും MC റോഡിലൂടെ വന്ന കാർ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് വന്ന ലോറി ദേഹത്ത്…

Read More