fbpx

മടത്തറ തുമ്പമൺ തൊടിയിൽ  ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

മടത്തറ തുമ്പമൺ തൊടിയിൽ  ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാളുടെ പരിക്ക് ഗുരുതരം   രാത്രി ഒമ്പതരയോടെയാണ്  അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനാണ് ഗുരുതരപരിക്ക് എന്നുള്ള വിവരമാണ് കിട്ടുന്നത് . തുമ്പമൺ തൊടിയിൽ റോഡ് സൈഡ് ഇടിഞ്ഞു താഴ്ന്നിടത്താണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ  കിരൺ  , ഓട്ടോ ഡ്രൈവർ സഫീർ എന്നിവരെ ചിതറ പോലീസ് എത്തി  കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ…

Read More

ചക്കമല എൽ പി എസിൽ നിന്നുമുള്ള അറിയിപ്പ്

എൽ. പി. എസ്. ചക്കമലയിൽ താൽകാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . 02.11.2023 വ്യാഴാഴ്ച  രാവിലെ 11 മണിക്ക് നടത്തുന്ന  അഭിമുഖത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി. പാങ്ങോട് ഉളിയൻകോട് മൂന്ന് സെന്‍റ് കോളനിയില്‍ ബാഹുലേയൻ (65 )ആണ് അറസ്റ്റിലായത്. കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പണവുമായി തെങ്കാശി ബസില്‍ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. നിരവധി അമ്ബലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്‍റെ നിര്‍ദേശാനുസരണം പാലോട് ഇൻസ്പെക്ടര്‍ പി.ഷാജിമോൻ , എ .നിസാറുദീൻ, എ .റഹിം, ഷിബു , അരുണ്‍ ,…

Read More

വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; മധ്യവയസ്കയ്ക്ക് പരിക്ക്

പാങ്ങോട് തണ്ണിച്ചാലിൽ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിൽ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.അക്രമത്തിൽ അംബിക എന്ന അൻപത് വയസ്സുകാരിക്കാണ് പരിക്കേറ്റത്. നെഞ്ചിലും തലയിലുമാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത് .പരിക്ക് പറ്റിയ അംബികയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂർ ടൗൺ യുപിഎസ് സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐ എസ്എഫ് ;എ ഇ  ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ടൗൺ യുപിഎസിൽ സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്കൂളിന് സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടത്തിൽ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി അനീസ് ഉദ്ഘാടനം ചെയ്തു.ടൗൺ യുപിഎസിലെ അഴിമതി വേലി തന്നെ വിളവ് തിന്നുന്ന നടപടിയാണ്. ഈ…

Read More

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്. രാവിലെയോടെ ഇവർ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാൻ വീട്ടുകാർ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറി. എന്നാൽ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ കുടുംബത്തിന്റെ പണവും…

Read More

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്. രാവിലെയോടെ ഇവർ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാൻ വീട്ടുകാർ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറി. എന്നാൽ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ കുടുംബത്തിന്റെ പണവും…

Read More