fbpx

പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കായി ചിതറ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിക്കുന്നത്

1) ഇന്നേ ദിവസം 31/12/2023 തീയ്യതി രാത്രി സമയത്ത് പൊതു വഴിയിൽ അനാവശ്യമായി കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.2) അനാവശ്യമായി നിയമാനുസൃതം അല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.3) പൊതു സ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.4) ബഹു. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശങ്ങൾക്ക് വിപരീതമായും പോലീസിന്റെ അനുവാദം ഇല്ലാതെയുമുള്ള ശബ്ദക്രമീകരണങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.5) മദ്യപിച്ചോ മറ്റ് ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടോ വാഹനങ്ങൾ ഓടിക്കുന്ന പക്ഷം റൈഡറിന്റെ/ ഡ്രൈവറിന്റ ലൈസൻസ് റദ്ദാക്കുന്നതും വാഹനം ബന്ധവസ്സിലെടുത്ത്…

Read More

പാലോട് ഗൾഫുകാരന്റെ ഭാര്യയെ ശല്യം ചെയ്തയാളിന് കൊട്ടേഷൻ നൽകി മർദ്ദനം പ്രതികൾ പോലീസ് പിടിയിൽ

പാലോട്ട് ഗൾഫുകാരനായ പെരിങ്ങമ്മല സ്വദേശി ഷൈജുവിന്റെ ഭാര്യയെ സ്ഥിരമായി ഫോൺ വഴി മെസ്സേജ് അയച്ചു ഫോൺ വിളിച്ചും ശല്യം ചെയ്തു വന്നിരുന്ന തെന്നൂർ ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ രാജൻ മകൻ ശുഹൈബ് എന്ന് വിളിക്കുന്ന സുഭാഷ് എന്ന ആളിനെ ഗൾഫുകാരൻ കൊട്ടേഷൻ നൽകി മർദ്ദിച്ചു. മത്സ്യക്കച്ചവടക്കാരനായ പ്രതിയുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ വിവരം ഗൾഫുകാരനായ ഭർത്താവിനോട് ഭാര്യ പറയുകയായിരുന്നു അവധിക്ക് അടുത്ത് നാട്ടിൽ വന്ന ഗൾഫുകാരനായ ഷൈജു സുഹൃത്തുക്കൾക്ക് മദ്യവും പണവും നൽകിയാണ് മാരകമായി മർദ്ദിച്ചത്. തലയ്ക്കും…

Read More

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയൂർ പെരിങ്ങലൂർ സ്വദേശി ജയകുമാരി (40) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തല അടിച്ചു പൊട്ടിക്കുകയും ഇരു കാലുകളും തല്ലി ഓടിക്കുകയും ചെയ്തു. വിവാഹ മോചനത്തിനായി ജയകുമാരി കേസ് ഫയൽ ചെയ്തിരുന്നു ഇതിന്റെ വൈരാഖ്യമാണ് കൃഷ്ണകുമാർ (48) വിനോദ് കുമാർ (42) ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് വിജയ കുമാരി പറയുന്നു. മുളകമ്പും ജാക്കി ലിവറുമുപയോഗിച്ചാണ് ക്രൂരമായി മർദിച്ചത് . കഴിഞ്ഞ…

Read More

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ കുളത്തുപ്പുഴ കേന്ദ്രമാക്കി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ വയ്പ്പ എന്ന് പറഞ്ഞു കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ ചിതറ പൊലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ESM സ്വദേശിനി രമ്യ പ്രസാദാണ് പിടിയിലായത്. അങ്കണവാടി ഹെൽപ്പറയ ചിതറ സ്വദേശിയിൽ നിന്നും 71 ലക്ഷം രൂപയാണ് രമ്യ പ്രസാദ് ഉൾപ്പെടുന്ന സംഘം തട്ടി എടുത്തത് . ഈ കേസിൽ ഉൾപ്പെടുന്ന…

Read More

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 7 സ്കൂട്ടർ മോഷണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 70000 വില വരുന്ന സ്കൂട്ടർ മോഷണം നടത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ്…

Read More

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ കോഴിക്കോട് കൊയിലാണ്ടി കുന്നത്ത് ഹൗസിൽ സലീമിന്റെ മകൻ 20 വയസ്സുള്ള സുബൈറാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . സുബൈർ വെൽഡിങ് തൊഴിലാളിയാണ് സോഷ്യൽ മീഡിയ വഴിയാണ് സുബൈർ പെൺകുട്ടിയെ പരിചയപ്പെടുന്നത് . ഈ അടുത്ത സമയങ്ങളിൽ സുബൈർ തിരുവനന്തപുരം കണിയാപുരത്തായിരുന്നു വെൽഡിങ് ജോലികൾക്ക് എത്തിയിരുന്നു ഈ സമയത്താണ് കടയ്ക്കൽ വന്ന് കുട്ടിയെ പരിചയപ്പെടുന്നത്. കുട്ടിയെ കൊണ്ട് കറങ്ങി നടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുമായി നിൽക്കുന്ന…

Read More

കിളിമാനൂരിൽ തെങ്ങ് കയറ്റ തൊഴിലാളി കട തിണ്ണയിൽ മരിച്ച നിലയിൽ

മധ്യ വയസ്ക്കനെ കട തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ടു കിളിമാനൂർ മേഖലയിൽ തെങ്ങ് കയറ്റ തൊഴിൽ ചെയ്ത് ഉപ ജീവനം നടത്തിവന്നതും, പിന്നീട് അസുഖത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റേണ്ടിവന്ന ശശിയെയാണ് കിളിമാനൂർ മഹാദേവേശ്വരത്തെ കടമുറിയുടെ വരാന്തയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് കിളിമാനൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി സി എം സിയ്ക്ക് പ്രോജക്ടർ ലാപ് ടോപ് എന്നിവ നൽകി

കൊല്ലം ജില്ലാ പഞ്ചായത്ത്‌ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ. സാം കെ ഡാനിയേൽ സിഎംസി യ്ക്ക് ആയി നൽകിയ പ്രൊജക്ടർ ലാപ്ടോപ് സ്ക്രീൻ എന്നിവയുടെ സമർപ്പണവും ഗ്രാമ-ബ്ലോക്ക് -ജില്ലാ കേരളോൽസവ വിജയികൾക്കുള്ള അനുമോദന യോഗവും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ചടയമംഗലം ഡിവിഷൻ മെമ്പറുമായ അഡ്വ. സാം കെ ഡാനിയേൽ ഉൽഘാടനം നിർവഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം ബി വേണുഗോപാൽ അധ്യക്ഷൻ ആയിരുന്നു. സിഎംസി ഫൌണ്ടേഷൻ ചെയർമാൻ സുജിത്ത് സ്വാഗതവും സെക്രട്ടറി…

Read More

അഞ്ചലിൽ അങ്കണവാടി കുട്ടിയോട് സഹപാഠിയായ കുട്ടിയുടെ അച്ഛമ്മയുടെ ക്രൂരത

അഞ്ചൽ നെട്ടയത്താണ് സംഭവം . അങ്കണവാടി കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന നേരം തൊട്ടടുത്തിരുന്ന കുട്ടിയുടെ കൈയ്യിൽ, ദേഹോപദ്രവം ഏറ്റ കുട്ടിയുടെ കൈ തട്ടുകയും കയ്യിലിരുന്ന സ്പൂൺ കുട്ടിയുടെ ചുണ്ടിൽ തട്ടി കുട്ടി കരയുകയും ചെയ്തു. അങ്കണവാടിയുടെ അടുത്ത് താമസിച്ചു വന്നിരുന്ന കരഞ്ഞ കുട്ടിയുടെ അച്ഛമ്മ എത്തി കൈയ്യിൽ തട്ടിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. “എന്റെ കുട്ടിക്ക് വേദനിച്ചില്ലേ നിനക്കും നോവണം” എന്ന് പറഞ്ഞായിരുന്നു ഉപദ്രവം , ചുണ്ടിൽ സ്പൂൺ തട്ടിയ കുട്ടിയുടെ മാതാ പിതാക്കൾ വിദേശത്താണ് .കുട്ടിയുടെ…

Read More

കൊട്ടാരക്കര മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കൊട്ടാരക്കര പട്ടാഴിയിൽ പാൽ കറക്കാൻ പോയ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. പശു ഫാമിൽ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജൻ മടങ്ങി വരാത്തതിനാൽ മകൻ അടക്കമുള്ള ബന്ധുക്കൾ തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ…

Read More