

കുളത്തൂപ്പുഴയിൽ കണ്ടത് സമീപ കാലത്തെ ഏറ്റവും വലിയ തീ പിടുത്തം; തീപിടുത്തത്തിൽ ദുരൂഹത
കുളത്തൂപ്പുഴ എസ്റ്റേറ്റിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി തൊഴിലാളി നേതാക്കൾ. എസ്റ്റേറ്റിൽ മുൻപും നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീ പിടിക്കാൻ ഉണ്ടായ സാഹചര്യം ഇതുവരെയും റിപ്പോർട്ട് ആക്കി ഗവൺമെൻ്റിന് അധികൃതർ സമർപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു. സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലെ കണ്ടൻചിറയിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ തീപിടുത്തം 10 മണിക്കൂറോളം നീണ്ടുനിന്നു. പുതിയ തൈകൾ നടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ആദ്യം തീ കണ്ടത്. പിന്നീട് നിമിഷനേരം…

ചിതറ സ്വദേശിയായ ശരത്ത്, പ്രിയ ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും
കഴിഞ്ഞ നവംബർ 14 ന് സൗദിയിലെ അൽഖസീമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത്ത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ പുരയിടം അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്. ദീർഘകാലമായി അൽഖസീമിലെ ഉനൈസ എന്ന സ്ഥലത്ത് ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത്ത് സംഭവത്തിന് രണ്ട് മാസം…

ചിതറ കല്ലുവെട്ടാംകുഴിയിൽ തീ പിടിത്തം
ചിതറ കല്ലുവെട്ടാംകുഴിയിൽ തീപിടിത്തം ,തീ നിയന്ത്രണ വിധായമാക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്. വൻതോതിൽ തീ പടർന്നിരുന്നു , ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും കുളത്തൂപ്പുഴയിലാണ് കടയ്ക്കൽ യൂണിറ്റിലെ ഫയർഫോഴ്സുകൾ എന്നാണ് അറിയാൻ കഴിയുന്ന വിവരം. നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല 1

മടത്തറ ശാസ്താംനട സ്വദേശിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന അക്രമമെന്ന് സംശയം
പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം. കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ…

യുവതിയെ കയറി പിടിച്ച കല്ലറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
കല്ലറ-തുമ്പോട് സ്വദേശി ബാബു(50)നെയാണ് അറസ്റ്റ് ചെയ്ത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 6-ാം തീയതിയാണ് പച്ചക്കറി കടയിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 50കാരനെതിരെ യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകിയത് മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്.

ചോഴിയക്കോട് വോളി ഫെസ്റ്റ് 2025
ചോഴിയക്കോട് സാംസ്കാരിക നിലയത്തിൽ ഫെബ്രുവരി 6 വ്യാഴാഴ്ച കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P ലൈലാ ബീവി ഉദ്ഘാടനം നിർവഹിച്ചു ആരംഭിച്ച വോളിബോൾ മത്സരങ്ങൾ ചോഴിയക്കോട് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വളരെ ആവേശപൂർവ്വം നടന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരങ്ങളോടെ സമാപനം കുറിച്ചു.നിരവധി ദേശിയ അന്തർ ദേശിയ താരങ്ങളെ അണി നിരത്തി ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ യൂണിവേഴ്സൽ മൂലബൗണ്ടറും വോളിക്ലബ് കൊച്ചുകലിംഗ് തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിൽ ആര് ജയിക്കും എന്ന് പറയാൻ…

പതിനെട്ടുകാരി വിസ്മയ വൃക്ക മാറ്റി വയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു
പതിനെട്ടുകാരി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വെമ്പായം നെടുവേലി കിഴക്കേവിളയിൽ എം എസ് വിസ്മയയാണ് സഹായം തേടുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ. അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക്…

ചിതറ സ്വദേശിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് രാജേന്ദ്രന്റെ മകൻ ആദർശ് വാഹനാപകടത്തിൽ മരണപ്പെട്ടു
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ആദർശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു…

കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും ചിതറയിൽ സിപിഎം പ്രകടനം
ചിതറ: കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും കിഴക്കുംഭാഗത്ത് സിപിഎം പ്രകടനം നടന്നു. സിപിഎം ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സിപിഎം നേതാക്കളായ വി. സുകു, ജെ. നജീബത്ത്, മുഹമ്മദ് റാഫി, കെ. ഉഷ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

ഭരതന്നൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ
കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.