
ജാമിയ ട്രെയിനിങ് കോളേജിന്റെ പതിനേഴാമത് ബാച്ചിന്റെ കോൺവൊക്കേഷൻ നടന്നു
ചിതറ :ജാമിയ ട്രെയിനിങ് കോളേജിന്റെ പതിനേഴാമത് ബാച്ചിന്റെ കോൺവൊക്കേഷൻ ചടങ്ങ് മന്നാനിയ കോളേജ് മുൻ പ്രിൻസിപ്പലും കേരള മൈനോറിറ്റി വെൽഫയർ ഡിപ്പാർട്മെന്റ് മുൻ ഡയറക്ടറുമായ പ്രൊഫ.ഡോ. പി. നസീർ ഉത്ഘാടനം ചെയ്തു. ജാമിഅഃ ട്രസ്റ്റ് സെക്രട്ടറി ശ്രീ എം. എ സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ സ്വാഗതം ആശംസിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണം നൽകി. പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു….