സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം

Read More

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു. കിഴക്കുംഭാഗം അമ്പലംമുക്ക് ഗോപിക നിവാസിൽ സിഎസ് ഗോപകുമാറാണ് മരിച്ചത്. പതിനൊന്നരമണിയോടെ പരുത്തിവിളക്ക് സമീപം വച്ചാണ് അപകടം നടന്നത് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുപ്ലമ്പിംഗ് തൊഴിലാളിയാണ് മരിച്ച ഗോപകുമാർ

Read More

മലയോരഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ വാഹനാപകടം

മലയോര ഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന തമിഴ് സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കഴിഞ്ഞ ദിവസം രാത്രിയിൽഓന്തുപച്ച ജംഗ്ഷനിൽ സമീപം വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടു ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ലോമാസ്റ്റ് ലൈറ്റും, ഇലക്ട്രിക് പോസ്റ്റും, തൊട്ടടുത്ത പുലരി ക്ലബ്‌ ഓഫീസിന്റെ ഒരു ഭാഗവും തകർത്താണ് കാർ നിന്നത്. കാറിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകാർ അപകടത്തിൽ പ്പെട്ട സ്ഥലത്തിനു…

Read More

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു. കരുകോൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറും പുല്ലാഞ്ഞിയോട് സ്വദേശിയുമായ 34വയസ്സുള്ള ഷമീർഖാനാണ് മരണപ്പെട്ടത്. കരുകോണിൽ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ അഞ്ചലിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു .. ഷമീർഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More

കടയ്ക്കലിൽ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ

കടയ്ക്കൽ വെള്ളാറുവട്ടം സ്വദേശി അഭിജിത്താണ് പോലീസ് പിടിയിലായത് .ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ അഭിജിത്ത് പരിചയപ്പെടുകയും ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ശേഷം അഭിജിത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ പലതവണ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡനത്തിനിരയായ പെൺകുട്ടി അഗതിമന്ദിരത്തിൽ നിന്നാണ് പഠനം നടത്തി വന്നത്.കഴിഞ്ഞയാഴ്ച പെൺകുട്ടിയെ അഗതി മന്ദിരത്തിൽ നിന്നും കാണാതാവുകയും. കൊല്ലം ഈസ്റ്റ് പോലീസ് മാൻ മിസ്സിംഗ് കേസെടുക്കുകയും ചെയ്തു….

Read More

അറിയിപ്പ്;കടയ്ക്കലിൽ ഗതാഗത നിയന്ത്രണം

കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുകാട്) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്‌ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 07-07-2025 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മടത്തറയിൽ നിന്ന് കടയ്ക്കലിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്‌മുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് എത്തിച്ചേരേണ്ടതും കടയ്ക്കലിൽ നിന്ന് മടത്തറയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകേണ്ടതാണ്.

Read More

ചിതറ വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ നടപടികളാരംഭിച്ചു.

ചിതറ വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ നടപടികളാരംഭിച്ചു. സംസ്ഥാനത്ത് മൂന്നാംഘട്ട ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിൽ റീസർവ്വേ നടപടികൾ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. സർവ്വേ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സലിം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് ഡയറക്ടർ റീസർവ്വേ കൊല്ലം താര എസ് സ്വാഗതവും സർവ്വേ സൂപ്രണ്ട് അഞ്ചൽ ഗീതാമണിയമ്മ എം.എസ് നന്ദിയും…

Read More

കടയ്ക്കലിൽ നിന്നും കഞ്ചാവുമായി പിടികൂടിയ സച്ചിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലഹരിക്കേസിൽ പ്രതിയായ മങ്കാട് സച്ചിൻ നിവാസിൽ എൻ.സച്ചിനെ കോൺഗ്ര സിൽ നിന്നു പുറത്താക്കിയതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് സച്ചിൻ ഐഎൻടിയുസി തൊഴിലാളിയായി കോൺഗ്രസിൻ്റെ പ്രവർത്തകനായത്. തുടർന്ന് സജീവമായി പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സച്ചിനെ ചടയമംഗലം എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്

Read More

കടയ്ക്കൽ മേഖലയിൽ മുണ്ടിനീരും പനിയും പടരുന്നു

കുട്ടികളിൽ പനിയും മുണ്ടിനീരും പടരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ കടയ്ക്കൽ ഗവ.യുപിഎസിൽ എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കടയ്ക്കൽ താലൂക്ക് ആശുപ്രതിയിൽ ഇന്നലെ രാവിലെ 8 മുതൽ ഒന്ന് വരെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത് 718 പേരാണ് ഇതിൽ ഭൂരിഭാഗവും പനി ബാധിതരാണ്. കുട്ടികളാണ് കൂടുതലും ചുമ, വിറയൽ നടുവേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് പനി ബാധിതർ എത്തുന്നത്. പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം…

Read More

വയലാ സ്കൂളിൽ ഇൻഡോർ ഫിറ്റ്‌നസ്സ് പാർക്ക് സ്ഥാപിക്കും

വയലാ സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ഫിറ്റ്നസ് പാർക്ക് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. 74 ലക്ഷം രൂപയാണ് ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രവേശന കവാടത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയുടെ കാലയളവിൽ…

Read More
error: Content is protected !!