കടയ്ക്കലിൽ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 38 വയസുകാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വടക്കേ ചിറക്കൽ പാണാപ്പിള്ളിയിൽ വിനോദാണ് അറസ്റ്റിലായത്. ഇയാൾക്ക് ആശാരപണിയാണ്. പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കുട്ടിയുടെ വാട്സ്ആപിലേക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും, ഇയാൾ വീഡിയോ ചാറ്റിലൂടെ തന്റെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയെ വശീകരിച്ച് കുട്ടിയുടെ നഗ്നചിത്രം കൈവശപെടുത്തുകയുമായിരുന്നു. കുട്ടി ഫോൺ കൂടുതലായി ഉപയോഗിക്കുന്നതും കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷകർത്താക്കൾ കുട്ടിയുടെ…