റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ വയോധികയുടെ മാല ബൈക്കിൽ എത്തിയ സംഘം കവർന്ന കേസിൽ മോഷ്ട്ടാക്കളിൽ ഒരാളെയും മോഷ്ട്ടാവിന്റെബിസഹായിയെയും കൊട്ടാരക്കര റൂറൽ ഡാൻസാഫ് ടീമിന്റെയും ചടയമംഗലം പോലീസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
കൊല്ലം ആദിച്ചനെല്ലൂർ സ്വദേശി 29 വയസ്സുള്ള ഗോകുൽ,തിരുവനന്തപുരം പൂജപ്പൂര മുടവൻമുകൾ സ്വാദേശി 60വയസ്സുള്ള രാജനുമാണ് പോലീസ് പിടിയിലായത്.
ഈ മാസം പത്താം തീയതി രാവിലെ 10മണിയോടെ റേഷൻ കടയിലേക്ക് പോയ കുരിയോട് മണലയം സ്വദേശി69 വയസ്സുള്ള രാജമ്മയുടെ ഒന്നര പവന്റെസ്വർണ്ണമാലയാണ് മോഷ്ട്ടാക്കൾ കവർന്നത്.
ബൈക്കിൽ എത്തിയ മോഷ്ട്ടാക്കളിൽ ഒരാളായ ഗോകുൽ രാജമ്മയോട് അഡ്രെസ് തിരക്കുകയും അതിനുശേഷം രാജമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു കടന്നു കളഞ്ഞു.
രാജമ്മയുടെ പരാതിയിൽ ചടയമംഗലം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിൽ മോഷ്ട്ടക്കളിൽ ഒരാളായ റഹീമിനെ മറ്റൊരു മോഷണ കേസിൽ കൊല്ലം കിഴക്കേ കല്ലട പോലീസ് അറസ്റ്റ് ചെയ്തു. റഹീമിനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് ചടയമംഗലത്തെ മോഷ്ണവും ഗോകുലിനെ കുറിച്ചും വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്നാണ് കൊട്ടാരക്കര റൂറൽ ഡാൻസ്ടീമും ചടയമംഗലം പോലീസും ചേർന്ന് ചടയമംഗലത്തെ ലോഡ്ജിൽ താമസിച്ചു മറ്റൊരുമോഷണത്തിനു തയ്യാറെടുക്കുന്നതിനിടയിൽ ഗോകുലിനെയും സഹായി രാജനെയും പിടികൂടുന്നത്.അറസ്റ്റിലായ ഗോകുൽ കഴിഞ്ഞ ദിവസമാണ് മറ്റൊരു മോഷണ കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയത്.
അറസ്റ്റിലായ ഗോകുൽ ലഹരിക്ക് അടിമയാണ് തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കു എത്തിച്ചപ്പോൾ ട്രിപ്പ് ഇട്ടിരുന്ന സൂചി ഊരി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
അറസ്റ്റിലായ ഗോകുൽനെതിരെ തിരുവനന്തപുരം കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു