fbpx
Headlines

ചിതറ പുതുശ്ശേരിയിൽ 70 കിലോയോളം തൂക്കം വരുന്ന കാച്ചിൽ വിളവെടുത്ത് വനിതാ കർഷക

ചിതറ പഞ്ചായത്തിലെ പുതുശ്ശേരിയിൽ ജാൻസിലയാണ് തന്റെ കൃഷിയിടത്തിൽ നിന്നും 70 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. ഏകദേശം 15 വർഷത്തോളമായി ജൻസില കൃഷി ചെയ്യാൻ തുടങ്ങിയിട്ട് .തിരുവനന്തപുരം സ്വദേശിയായ ജാൻസില കൃഷിയോടുള്ള ഇഷ്ടം കാരണം തിരുവനന്തപുരത്ത് ചെയ്തിരുന്ന ബിസിനസ് ഉപേക്ഷിച്ച് സഹോദരന്റെ വീടായ പുതുശേരിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശ്ശേരിയിലേക്ക് മാറാൻ കാരണമായി ജാൻസില പറയുന്നു. ഒരു വർഷം മുമ്പ് വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വീട്ടിൽ കൃഷി ചെയ്ത കാച്ചിൽ ആണ് ഇത്രയും…

Read More

ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എം.ബി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ. ഓടനാവട്ടം അശോക് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടും വാതുക്കൽ,സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ,സംസ്ഥാന സെക്രട്ടറിമാരായ മഹിപന്മന,രഘുത്തമൻ,റോബിൻസൺ,അനിൽ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജില്ലാ സെകട്ടറി ആർ സുധീഷ് പ്രവർത്തന…

Read More

പ്രായപൂർത്തിയകത്ത മകളെ വിവാഹം കഴിച്ചു കൊടുക്കാൻ വിസമ്മതിച്ച  പിതാവിനെ  കൊലപ്പെടുത്തി മടത്തറ സ്വദേശി

കിളിമാനൂർ ഞാവേലികോണം സ്വദേശി ബിജുവാണ്(42) കൊല്ലപ്പെട്ടത്. പ്രതി മടത്തറ സ്വദേശിയായരാജീവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഈ മാസം 17നു ആയിരുന്നു സംഭവം നടന്നത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആണ് ബിജുവിനെ രാജീവ്‌ മർദ്ദിച്ചത്. തറയിൽ വീണ ബിജുവിനെ പാറക്കല്ല് ഉപയോഗിച്ച് തലക്ക ടിക്കുകയായിരിന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബിജുവിനു മരണം സംഭവിക്കുക ആയിരുന്നു

Read More

കടയ്ക്കൽ കുമ്മിളിൽ 19കാരി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

കുമ്മിൾ നസീറ മൻസിലിൽ ആൻസിമോൾ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5:30 തിനാണ് സംഭവം . കുമ്മിൾ അണയിൽ ഉള്ള പഞ്ചായത്ത് കുളത്തിൽ ചാടിയാണ് പെൺകുട്ടി ആത്മഹത്യാ ചെയ്തത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരംചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള. റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി ചിതറ എ ബി നിവാസിൽ ബൈജു അശ്വതി ദമ്പതികളുടെ മകളാണ് അമേയ. പ്ലാസ്റ്റിക് അനീമിയ എന്ന അതിസങ്കീർണമായ രോഗത്തിനുള്ള ചികിത്സയായ അലോജനിക്ക് പെരിഫറൽ ബ്ലഡ് സ്‌ലിം സെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ചികിത്സ വെല്ലൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. 0

Read More

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സെർബിൽ മുഹമ്മദിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്…

Read More

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്

Read More

കടയ്ക്കൽ UPS സ്കൂളിലെ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടിൽ ശ്രീജ ( 36) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കടയ്ക്കൽ ദർപ്പക്കാട് അംബേദ്കർ നഗറിന് സമീപത്തുള്ള കുളത്തിൽ ആണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ കടക്കൽ ups സ്കൂളിൽ അറബിക്‌ അധ്യപികയാണ് ശ്രീജ.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു . ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .

Read More

ഇട്ടിവയിൽ റബർ  പുകപ്പുരയ്ക്ക് തീ പിടിത്തം 5 ടൺ റബ്ബർ കത്തി നശിച്ചു  

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം വട്ടത്രാമല ജെഎസ് റബർ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 അടി ഉയരവും 15 അടി നീളവും പത്തടി വീതിയും ഉള്ള റബ്ബർ പുകപ്പുര തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 2:30 ഓടെയാണ് തീ പിടുത്തം ഉണ്ടായത് ഏകദേശം 5 ടൺ റബ്ബർ കത്തി നശിച്ചു. പുകപ്പുര ഉൾപ്പെടെ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന നിറയെ ഷീറ്റുമായി പുകയിടിയിൽ നടന്നുകൊണ്ടിരുന്ന ഇതേ വലിപ്പമുള്ള രണ്ടു പുകപ്പുരകൾ സേനയ്ക്ക് സംരക്ഷിക്കാൻ…

Read More