
ചിതറ ഗ്രാമപ്പഞ്ചായത്ത് പേപ്പർ ക്യാരിബാഗ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബട്ടർഫ്‌ളൈസ് പേപ്പർ ക്യാരിബാഗ് യൂണിറ്റ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു . യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ സംസാരിച്ചു , ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന യോഗത്തിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു എസ് ആശംസകൾ അറിയിച്ചു…