കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസ്സിസന്റിനെ ഡ്രസിങ് റൂമിൽ വെച്ച് മർദ്ധിക്കുകയും ആശുപത്രിഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ.
വർക്കല പുല്ലാനിക്കോട് സ്വദേശി 26 വയസ്സുള്ള വിനീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി വെളുപ്പിന് ഒരു മണിയോടുകൂടിയാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്.
നിലമേൽ കൈതോടുള്ള മാതാവിന്റെ വീട്ടിൽ എത്തിയ വിനീത് മദ്യപ്പിച്ചതിനെ തുടർന്ന് വീണു തലയ്ക്കു മുറിവേൽക്കുകയും . അബോധാവസ്ഥയിൽആവുകയും ചെയ്ത്. തുടർന്ന് ബന്ധുക്കൾ വിനീതിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുചികിത്സ നൽകി
എന്നാൽ ഡ്രസിങ് റൂമിൽ വെച്ച് .മുറിവിൽ മരുന്ന് വെക്കാൻവൃത്തിയാക്കുന്നതിനിടയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ കഴുത്തിന് കുത്തിപ്പിടിച്ചു മർദ്ദിക്കുകയും മർദ്ദനം തടയാൻ എത്തിയ ജീവനക്കാരെമർദ്ധിക്കുകയും ബിപി നോക്കുന്ന ഉപകരണം ഉൾപ്പടെയുള്ള ആശുപത്രി ഉപകരണങ്ങൾ എറിഞ്ഞു തകർക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ കടക്കൽ പോലീസിൽ വിവരം അറീപ്പിച്ചതിനെ തുടർന്ന് പോലീസ്എത്തിയപ്പോഴേക്കും വിനീതും ബന്ധുക്കളും ഓട്ടോയിൽ രക്ഷപ്പെട്ടിരുന്നു.
പ്രതിയെ പിടികൂടാനുള്ള അന്വേഷണംനടന്നുവരുന്നതിനിടയിൽ ഇന്നലെ വൈകിട്ട് വർക്കലയിൽ നിന്നും വിനീത് പോലീസ്പിടിയിലായി.
വിനീതനെതിരെ ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.