കിളിമാനൂരിൽ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മരിച്ചത് മകൻ ആദിത്യ കൃഷ്ണ (24)യെ ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തത് കഴിഞ്ഞ 15 ന് വൈകിട്ട് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത് തുടർന്ന് തലയ്ക്ക് പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിച്ചു.