
വർക്കലയിൽ മാരക ലഹരി മരുന്നായ എംഡി എം.എയുമായി നാല് യുവാക്കളെ ഡാൻസാഫ് ടീം പിടികൂടി
ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം എത്തിച്ച എംഡിഎംഎ യുമായി തിരുവനന്തപുരത്ത് 4 യുവാക്കൾ പിടിയിൽഅയിരൂർ സ്വദേശികളാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടിയിലായത്. വർക്കല അയിരൂർ മൈലവിള സ്വദേശിയായ ഹാർമിൻ (19), അയിരൂർ കിഴക്കെ പുറം സ്വദേശികളായ അൽഅമീൻ (28), ആദിത്യൻ (20) അൽഅമീൻ (21) എന്നിവർ ആണ് ഡാൻസാഫ് ടീമിൻറ പിടിയിൽ ആയത്. അയിരൂർ മൈലവിള സ്വദേശിയായ ഹാർമൻ ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എംഡിഎംഎ യു മായി തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങുകയും വിമാനത്താവളത്തിൽ നിന്നും കാറിൽ സുഹൃത്തുക്കളായ അൽ…