തേവന്നൂരിൽ നിന്നും വാറ്റ് ചാരായം പിടികൂടി. ഉത്സവ ആവശ്യത്തിന് നിർമ്മിച്ച ചാരായമാണ് ചടയമംഗലം പോലീസ് പിടികൂടിയത്.
തേവന്നൂർ സനൽ മന്ദിരത്തിൽ 46 വയസ്സുള്ള സനൽകുമാർ, ഇളമാട് വിനോദ് മന്ദിരത്തിൽ 39 വയസ്സുള്ള വിനോദ് കുമാർ എന്നിവരെയാണ് തേവന്നൂർ കവലയ്ക്ക പച്ച സീതക്കുന്നുംപുറത്ത് നിന്നും പിടികൂടിയത്.
സനൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് ലിറ്റർ ചാരായവും ചാരായം വാറ്റുവാനായി ഉപയോഗിച്ച ഗ്യാസും സ്റ്റൗ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തത്.
ഉത്സവ ആവശ്യത്തിന് വേണ്ടിയാണ് ചാരായം വാറ്റിയത് എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ചാരായം വാറ്റി; രണ്ട് പേർ ചടയമംഗലം പോലീസിന്റെ പിടിയിൽ.

Subscribe
Login
0 Comments
Oldest