ലഹരിക്കെതിരെ കേരളമൊന്നാകെ ഓടുമ്പോഴും അഞ്ചൽ എക്സൈസ് ഓഫീസിലോടാൻ വാഹനമില്ല.

അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിൽ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ്. 2025 ജനുവരി 12ന് നിലവിൽ ഉണ്ടായിരുന്ന ജീപ്പിന്റെ കാലാവധി കഴിയുകയും അത് കട്ടപ്പുറത്ത് ആവുകയും ചെയ്തു.

പലതവണ എക്സൈസ്  വകുപ്പിനെ നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് വാഹനം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും എക്സൈസ് വകുപ്പ് ഇതുവരെ വാഹനം നൽകാൻ തയ്യാറായില്ല.

മലയോരമേഖലയും സംസ്ഥാന അതിർത്തിയുമായ ആര്യങ്കാവും അച്ഛൻകോവിലും അടക്കമുള്ള ജില്ലയിലെ ഏറ്റവും എക്സൈസ് പരിധിയിലുള്ള അഞ്ചൽ എക്സൈസ് ഓഫീസിലാണ് വാഹനമില്ലാതെ ബുദ്ധിമുട്ടുന്നത്.

അഞ്ചൽ എക്സൈസിന്റെ പരിധിയിൽ നിരവധിപേരെ എം  ടി എം എയുമായി പോലീസും മറ്റും പിടികൂടിയിട്ടുണ്ട്. ഇങ്ങനെയുള്ള ഈ എക്സൈസ് ഓഫീസിലാണ് വാഹനമല്ലാതിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x