ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇട്ടിവാ ലോക്കൽ കമ്മിറ്റിയിലെ കോട്ടുക്കൽ ബ്രാഞ്ച് സമ്മേളനം സ. ഷീല കുമാരി നഗറിൽ കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കോട്ടുക്കൽ ജംഗ്ഷനിൽ പതാക ഉയർത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
സ. ഗീത കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് AIYF മേഖലാ സെക്രട്ടറി സ. അജാസ് സ്വാഗതം പറഞ്ഞു. സ. ശുഭ രക്ത സാക്ഷി പ്രമേയവും സ. ഫാത്തിമ മജീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
തുടർന്ന് അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച ശ്രീ. തുളസിധരൻ പിള്ള K.G, ശ്രീ. കോട്ടുക്കൽ തുളസി, ശ്രീ.ശശീന്ദ്രൻ പിള്ള P R, ശ്രീ. ശശിധരൻ പിള്ള. N, തുരുത്തുകളിൽ വേലി തീർക്കുന്നവർ എന്ന കവിതാ സമാഹാരത്തിലൂടെ എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയനാകുന്ന പ്രിയ എഴുത്തുകാരൻ ശ്രീ. ഭരത് കോട്ടുക്കൽ, കേരള സർവകലാശാല M A സംസ്‌കൃതം (സ്പെഷ്യൽ ജ്യോതിഷം ) മൂന്നാം റാങ്ക് കരസ്തമാക്കിയ ഗോപിക കൃഷ്ണൻ, എന്നിവരെ സമ്മേളനം ആദരിച്ചു.
സ. വിനീത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടി പ്രസംഗത്തിനും ശേഷം സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. എ. നൗഷാദ്, മണ്ഡലം കമ്മിറ്റി അംഗം സ. ബി. രാജീവ്, ലോക്കൽ സെക്രട്ടറി സ. ഓമനക്കുട്ടൻ,ലോക്കൽ കമ്മറ്റി അസ്സി. സെക്രട്ടറി സ. നിസാം, ലോക്കൽ കമ്മിറ്റി അംഗം സ. സ. പനമൂട്ടിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
കോട്ടുക്കൽ കേന്ദ്രീകരിച്ച് ഒരു സബ് രജിസ്ട്രാർ ഓഫീസ് വേണമെന്നും , കോട്ടുക്കൽ ഗവ. LPS ഇന് ഒരു സ്കൂൾ ബസ് അനുവദിക്കുന്നതിന് മന്ത്രിക്ക് ശുപാർശ നൽകുന്നതിനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സ. വിനീതിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.