ചടയമംഗലം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ ജെ.ചിഞ്ചുറാണിയുടെ അനുമോദന പരിപാടി ‘പ്രതിഭാ പുരസ്കാരം 2025’ ജൂൺ 6 രാവിലെ 9.30 ന് കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുന്നു.
നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ സ്ഥിര താമസ്സമുള്ള മണ്ഡലത്തിനകത്തും പുറത്തുമുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ്സും, എ1ഉം ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതാണ്. നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ്.
മണ്ഡലത്തിനകത്തെ സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭിച്ചതിനാൽ അവർ അപേക്ഷ നൽകേണ്ടതില്ല. വിലാസം. എംഎൽഎ ഓഫീസ്, സി.അച്യുതമേനോൻ സ്മാരകം കടയ്ക്കൽ, കടയ്ക്കൽ പി.ഒ, പിൻ.691536. ഫോൺ നമ്പർ രേഖപ്പെടുത്തിയ അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 4. വിശദവിവരങ്ങൾക്ക് 9744843426, 8075440420