ചിതറ തുമ്പമൺതൊടി കാരറകുന്നിൽ മുൻ വൈരാഗ്യത്തെ തുടർന്ന് കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ സുജിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്നേ ദിവസവും അടുത്ത ദിവസം പകലുമായി കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് പിടികൂടിയിരുന്നു.
കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസ് പ്രതികളെ കടയ്ക്കൽ കോടതിയിൽ നിന്നും രണ്ടുദിവസത്തേക്ക് വാങ്ങുകയും പ്രതികളിൽ ലാലു എന്ന് വിളിക്കുന്ന ബിജുവിനെയും സൂര്യജിത്തിനെയും കൊലപാതകം നടത്തിയ ചിതറ കാരാറകുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു.
സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു
പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്.
മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു..