കഴിഞ്ഞ ദിവസം ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് നിഗമനം.മരണപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ആണ് തലയോട്ടിഉൾപ്പെടെ പൊട്ടൽ ഉള്ള നിലയിലും മറ്റ് അടിയേറ്റ പാടുകളും കണ്ടെത്തുകയും തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്.
ചിതറ പ്ലാവറ രാജേഷ് ഭവനിൽ 43 വയസ്സുള്ള രാജേഷിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സയന്റിഫിക് ഉദ്യോഗസ്ഥരുൾപ്പടെഎത്തി തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജേഷ്നൊപ്പം ഒരു സ്ത്രീ താമസിച്ചു വന്നിരുന്നു. ഈ സ്ത്രീയുടെ ബന്ധുക്കൾ കഴിഞ്ഞ രണ്ടു ദിവസം മുന്നേ സ്‌ത്രീയെയും രാജേഷിനെയും പാരിപ്പളളിയിൽ വിളിച്ച് വരുത്തുകയും പാരിപ്പളളിയിൽ വച്ച് രാജേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ രാജേഷിന്റെ തലയോട്ടിപ്പൊട്ടുകയും ശരീരത്തിനുള്ളിൽ മാരകമായ മുറിവേൽക്കുകയും ചെയ്തിട്ടുള്ളതാണെന്നാണ് പോലീസ് കരുതുന്നത്..
പ്രതികളെ അന്വേഷിച്ച പോലീസെത്തിയെങ്കിലും.
പ്രതികൾ ഒളിവിലാണ്.
രാജേഷിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം