അരിപ്പൽ കൊച്ചുകലിംഗിൽ വീണ്ടും അപകടം;ഒരു ജീവഹാനിക്കായി കാത്തിരിക്കുകയാണ് പ്രശ്ന പരിഹാരത്തിന് അധികൃതർ

അരിപ്പ കൊച്ചുകലിംഗിൽ വീണ്ടും പതിവായി വാഹനാപകടം.

ബൈക്കിന് മുകളിൽ വാഹനം സ്ക്കിട്ട് ആയി മറിയുകയാണ് ഉണ്ടായത്.

മഴയത്ത് ബൈക്ക് ഒതുക്കി നിന്നവരുടെ വാഹനത്തിന് മുകളിലേക്കാണ്  മറിഞ്ഞത്. ആർക്കും പരിക്കുകൾ ഇല്ല .
ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായി അപകടം സംഭവിക്കുകയാണ് ഇവിടെ. കഴിഞ്ഞ മഴ കാലത്ത് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിരുന്നു . റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ തുടർച്ചയായ അപകടത്തിന് കാരണം .

കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിന് കാരണം ആകുന്നത് . അധികൃതർ വെറും നിസാരമായി മാത്രമാണ്‌ ഈ പ്രശ്നം കാണുന്നത്.

ഒരു ജീവഹാനി സംഭവിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ അധികാരികൾ മുന്നിട്ട് ഇറങ്ങുകയുള്ളോ എന്നൊരു ചോദ്യം നാട്ടുകാർ ചോദിക്കുകയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x