
ചിതറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
ചിതറ തടത്തിൽ ജങ്ഷനിൽ 10.15 ഓടെയാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.. അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിതറ തടത്തിൽ ജങ്ഷനിൽ 10.15 ഓടെയാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.. അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടയ്ക്കൽ മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് മണ്ണൂർ ബീഡി മുക്കിൽ ആണ് നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായിട്ടുള്ള ബീഡിമുക്ക് സ്വദേശി സുരജ് കാല് ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി..
കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്ന ജീവനക്കാരൻ ബിജു കുമാറാണ് ഇന്ന് രാവിലെ ബസിടിച്ച് മരണപ്പെട്ടത്. ഇന്ന് രാവിലെ കടയ്ക്കൽ ശിവക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് ദാരുണമായ സംഭവം . അപകട സ്ഥലത്ത്തന്നെ ബിജുകുമാർ മരണപ്പെട്ടു എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. അഞ്ചൽ അലയമൻ സ്വദേശി ബിജു ഭവനിൽ 48 വയസുകാരൻ ബിജുകുമാർ ആണ് മരണപ്പെട്ടത് . കടയ്ക്കൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുമായാണ് ബിജുകുമാർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത്. ഹെൽമെറ്റ് ധരിച്ചു എങ്കിലും തല തകർന്നു എന്നാണ് നാട്ടുകാർ പറയുന്നത്….
കടയ്ക്കൽ സ്വാമിമുക്കിൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കലിൽ നിന്ന് വന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത് . കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ 1
മലയോര ഹൈവേയിൽ അപകടം തുടർക്കഥയാകുന്നു . അരിപ്പലിൽ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി അപകടം . ഏരൂർ സ്വദേശി ഡ്രൈവ് ചെയ്ത വാഹനമാണ് അപകടത്തിൽ പെട്ടത്. മലയോര ഹൈവേയിൽ അശാസ്ത്രീയ നിർമ്മാണവും അമിത വേഗതയിൽ എത്തുന്ന വാഹനവും ഇവിടെ അപകടങ്ങൾ പതിവാക്കുന്നു. കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തത് മൂലം വാഹനങ്ങൾ തെന്നി മാറി അപകടത്തിൽ പെടുന്നതാണ് ഇവിടെ പതിവ്. ബ്രേക്ക് ചെയ്തപ്പോൾ വാഹനം റോഡിൽ നിന്ന് തെന്നി മാറുകയും എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ…
കാഞ്ഞിരത്തുമൂട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റത് കിഴക്കുംഭാഗം സ്വദേശിയും പേഴ്മൂട് സ്വദേശിയുമാണ് . ബൈക്കിന് പുറകിൽ ഇരുന്ന വ്യക്തിക്ക് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. റോഡ് സൈഡിൽ ഒതുക്കി ഇട്ടിരുന്ന കാർ കൃത്യമായി റോഡ് നോക്കാതെ റോഡിലേക്ക് വണ്ടി ഇറക്കിയതാണ് അപകടത്തിന് കാരണമായത്. അൽപ്പം മുമ്പ് കിഴക്കുംഭാഗം ഊന്ന് മൂട്ടിലും കാറുകൾ കൂട്ടിയിടിച്ച് അപകടം പറ്റിയിരുന്നു . വ്യത്യസ്ത അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ…
കിഴക്കുംഭാഗം ഊന്ന്മൂട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഭജനമഠം ഭാഗത്ത്നിന്ന് വന്ന വാഹനവും കിഴക്കുംഭാഗം ഭാഗത്ത്നിന്ന് വന്ന വാഹനവുമാണ് കൂട്ടിയിടിച്ചത്. കിഴക്കുംഭാഗം സൊസൈറ്റിമുക്കിലുള്ള സ്വിഫ്റ്റ്കാറും മൂന്നുമുക്കിലുള്ള മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത് . TATA യുടെ വാഹനത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും, ഒരു വിദ്യാർഥിക്ക് പരിക്കേറ്റതായും പറയുന്നു . കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
നിലമേൽ കുരിയോട് വാഹനാപകടം , അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഴ ആയതിനാൽ MC റോഡിൽ അനവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. റോഡിൽ നനഞ്ഞു കിടക്കുന്നത് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്കിഡ് ആയി നിയന്ത്രണം പോകുന്നതാണ് പകടത്തിന്റെ പ്രധാന കാരണം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. മടത്തറ ഭാഗത്ത് നിന്ന് വാഹനമാണ് ചല്ലിമുക്ക് ജംങ്ഷന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത് ഡ്രൈവറും ഭാര്യയും കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.