ആയൂർ എംസി റോഡിൽ കാറും ബൈക്ക് തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു.
ആയുർ ചെറുവക്കൽ വെള്ളാവൂർ വീട്ടിൽ 19 വയസുള്ള എബിനാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 8 മണിയോടുകൂടിആയൂർ SBI ബാങ്കിന് സമീപം Mc റോഡിൽ ആണ് അപകടം നടന്നത്.
കോട്ടരക്കരയിൽ നിന്നും ആയൂരിലേക്ക് വരുകയായിരുന്ന കാർ ആയൂരിൽ നിന്നും ചെറുവക്കലിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽകൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികനെ ഉടനെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.