ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ കുമ്മിൾ കിഴുനില ഭാഗത്തു നടത്തിയ രാത്രികാല പെട്രോളിങ്ങിൽ കിഴുനില ഭാഗത്തു താമസിക്കുന്ന സജീർ (39) എന്നയാളിൽ നിന്നും 1.150 കിലോ ഗ്രാം ഗഞ്ചാവ് കണ്ടെടുത്ത് .
ഇയാൾ കുമ്മിൾ പാങ്ങോട് മടത്തറ ചിതറ ഭാഗത്തു സ്ഥിരമായി ഗഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു . സജീർ നടത്തുന്ന കോഴിക്കടയുടെ മറവിൽ ആണ് ഗഞ്ചാവ് സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് ഉദ്യോഗസ്ഥർ ഈ പ്രദേശത്തു നടത്തിയ രഹസ്യ നീക്കത്തിനോടുവിൽ ആണ് പ്രതിയെ കീഴടക്കുന്നത്..
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ന്യൂ ജനറേഷൻ ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA, ഹീറോയിൻ, ഹാഷിഷ് ഓയിൽ, ഗഞ്ചാവ് എന്നിനങ്ങളിലായി നിരവധി കേസുകൾ ആണ് റേഞ്ചിൽ കണ്ടെടുത്തിട്ടുള്ളത്.
ഇൻസ്‌പെക്ടർ രാജേഷ് AK യോടൊപ്പം PO മാരായ ബിനേഷ്. സനിൽ കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സബീർ,മാസ്റ്റർ ചന്തു ജയേഷ് , ഗിരീഷ് കുമാർ നന്ദു,വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ലിജി സിവിൽ എക്‌സൈസ് ഡ്രൈവർ സാബു എന്നിവർ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.