ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു. കിഴക്കുംഭാഗം അമ്പലംമുക്ക് ഗോപിക നിവാസിൽ സിഎസ് ഗോപകുമാറാണ് മരിച്ചത്. പതിനൊന്നരമണിയോടെ പരുത്തിവിളക്ക് സമീപം വച്ചാണ് അപകടം നടന്നത് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുപ്ലമ്പിംഗ് തൊഴിലാളിയാണ് മരിച്ച ഗോപകുമാർ

Read More

മലയോരഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ വാഹനാപകടം

മലയോര ഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന തമിഴ് സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കഴിഞ്ഞ ദിവസം രാത്രിയിൽഓന്തുപച്ച ജംഗ്ഷനിൽ സമീപം വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടു ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ലോമാസ്റ്റ് ലൈറ്റും, ഇലക്ട്രിക് പോസ്റ്റും, തൊട്ടടുത്ത പുലരി ക്ലബ്‌ ഓഫീസിന്റെ ഒരു ഭാഗവും തകർത്താണ് കാർ നിന്നത്. കാറിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകാർ അപകടത്തിൽ പ്പെട്ട സ്ഥലത്തിനു…

Read More

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു. കരുകോൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറും പുല്ലാഞ്ഞിയോട് സ്വദേശിയുമായ 34വയസ്സുള്ള ഷമീർഖാനാണ് മരണപ്പെട്ടത്. കരുകോണിൽ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ അഞ്ചലിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു .. ഷമീർഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം ; ഏഴ് പേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഏഴ് പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം.മടത്തറ – കടയ്ക്കൽ പാതയിൽ ഐരക്കുഴി ജംഗ്ഷനിലാണ് ചിതറ നിന്നും വന്ന കാറും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ മങ്കാട് നിലമേൽ സ്വദേശികളായ അൽഫിയ (21), ഷൈല (42) , കുമ്മിൾ സംമ്പ്രമം സ്വദേശി ജസ്ന (35), പുതുക്കോട് സ്വദേശി ഷുഹൈബ് (30), സംമ്പ്രമം സ്വദേശി നസ്രിയ (13), ചിതറ കിഴക്കുംഭാഗം സ്വദേശികളായ ആദിൽ (22),ലുബിന സിയാദ് (44)…

Read More

വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര പൊലിക്കോട് കാറും, പിക്കപ്പും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. KIP 3rd ലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52 വയസ്സ്) ആണ് മരിച്ചത്. ഇന്ന്‌ കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോഴാണ് കാർ പൊലിക്കോട് അനാട് വെച്ചു അപകടത്തിൽപ്പെട്ടത്.

Read More

മടത്തറ മലയോരഹൈവേയിൽ വീണ്ടും വാഹനാപകടം

മലയോരഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം വീണ്ടും വാഹനാപകടം കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന ടെംബോവാൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് തേനി സ്വാദേശികളായ ഡ്രൈവർ പളനി( 38) സഹായി ,മുരുകൻ (42) എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു . ഇപ്പൊ വീണ്ടും അതെ വളവിൽ ഇന്ന് പുലർച്ചെ തമിഴ്നാട് നിന്നും മാമ്പഴം കേറ്റിവന്ന പിക് അപ്പ്‌ വാഹനം മറിഞ്ഞു അപകടം ഉണ്ടായി. ഭാഗ്യത്തിനു താഴ്ച്ചയിലേക്ക് വാഹനം മറിഞ്ഞു പോയില്ല. പാതയ്ക്ക് സമീപം…

Read More

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു. INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ…

Read More

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിളക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിളക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്നകാറുമാണ് കൂട്ടിയിടിച്ചത്. ആംബുലൻസിൽ യാത്ര ചെയ്തു വന്ന രോഗിക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും തലയ്ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർക്കു പരിക്കേറ്റിട്ടുണ്ട്

Read More

കൊച്ചുകലിങ്കിൽ വീണ്ടും വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു ; ഇനിയെങ്കിലും കണ്ണ് തുറക്കണം അധികൃതർ

അരിപ്പകൊച്ചുകലിങ്കിൽ വീണ്ടും അപകടം. വളവിൽ ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ നനവുള്ള റോഡിൽ നിയത്രണം നഷ്ടമായി എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ പരുക്കുകളോട് കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചോഴിയകോട് സ്വദേശിയാണ് മരിച്ചത് എന്നുള്ള വിവരം ആണ് ലഭിക്കുന്നത് നിരന്തരം അപകട മേഖലയായ മാറുന്ന ഇവിടം അശാസ്ത്രീയമായി ആണ് റോഡ് പണിതത് എന്ന് അനവധി പ്രാവശ്യം പരാതി നൽകിയിട്ടുള്ളത് ആണ്. എന്നാൽ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മണ്ണ് മന്തി യന്ത്രം ഉപയോഗിച്ച് റോഡ് മാന്തുക…

Read More

എം സി റോഡിൽ കുരിയോട് വാഹനാപകടം;ചടയമംഗലം സ്വദേശി മരിച്ചു

എം സി റോഡിൽ കുരിയോട് വാഹനാപകടം. ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ(ബാബു ) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അഞ്ചലിലെ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More
error: Content is protected !!