ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്.
പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിളക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിളക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്നകാറുമാണ് കൂട്ടിയിടിച്ചത്.
ആംബുലൻസിൽ യാത്ര ചെയ്തു വന്ന രോഗിക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും തലയ്ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർക്കു പരിക്കേറ്റിട്ടുണ്ട്