അരിപ്പകൊച്ചുകലിങ്കിൽ വീണ്ടും അപകടം. വളവിൽ ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ നനവുള്ള റോഡിൽ നിയത്രണം നഷ്ടമായി എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് യാത്രികനെ പരുക്കുകളോട് കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചോഴിയകോട് സ്വദേശിയാണ് മരിച്ചത് എന്നുള്ള വിവരം ആണ് ലഭിക്കുന്നത്
നിരന്തരം അപകട മേഖലയായ മാറുന്ന ഇവിടം അശാസ്ത്രീയമായി ആണ് റോഡ് പണിതത് എന്ന് അനവധി പ്രാവശ്യം പരാതി നൽകിയിട്ടുള്ളത് ആണ്.
എന്നാൽ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മണ്ണ് മന്തി യന്ത്രം ഉപയോഗിച്ച് റോഡ് മാന്തുക മാത്രമാണ് ചെയ്തത്….
ഒരു ജീവനാണ് അധികൃതരുടെ അശാസ്ത്രീയമായ റോഡ് നിർമാണത്തോടെ ഇല്ലാണ്ടായത്. ഇനിയെത്ര ജീവൻ വേണം ഇവിടം ഒന്ന് നേരെയാക്കാൻ