എം സി റോഡിൽ കുരിയോട് വാഹനാപകടം;ചടയമംഗലം സ്വദേശി മരിച്ചു

എം സി റോഡിൽ കുരിയോട് വാഹനാപകടം. ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ(ബാബു ) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം.

ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അഞ്ചലിലെ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x