പുനലൂർ ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലനാ(56)ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ നാലുമണിയോടെയാണ് ആര്യങ്കാവ് ചെക്ക്പോസ്‌റ്റിന് സമീപത്ത് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട് ക്ഷേത്രത്തിലേക്ക് പോയ ബസിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന ലോറി ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മുപ്പത് പേരാണ് ബസിലുണ്ടായിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x