കടയ്ക്കൽ: ചിതറയിൽ അജ്ഞാത വാഹനം ഇടിച്ച് യുവതിക്ക് പരിക്കേറ്റു. മുള്ളിക്കാട് കോയിപ്പള്ളി കോളനിയിൽ മീര (18) യ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് – കൊല്ലായിൽ റോഡിൽ മുള്ളിക്കാട് ജംഗ്ഷന് സമീപം
കഴിഞ്ഞ ദിവസം വൈകിട്ട് 5 നായിരുന്നു സംഭവം. വീട്ടിൽ നിന്നും മുള്ളിക്കാട് ജംഗ്ഷനിലേക്ക് പോകുമ്പോൾ കൊല്ലായിൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ മീരയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പോലീസ് കേസ് എടുത്തു. നിരീക്ഷണ കാമറ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി ആരംഭിച്ചിട്ടുണ്ട്.
ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചിതറ പോലീസിലോ അറിയിക്കുക.
ചിതറ എസ് എച്ച് നമ്പർ 94979 60609
എസ് ഐ നമ്പർ +91 94006 51534
