ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരംചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള. റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി ചിതറ എ ബി നിവാസിൽ ബൈജു അശ്വതി ദമ്പതികളുടെ മകളാണ് അമേയ. പ്ലാസ്റ്റിക് അനീമിയ എന്ന അതിസങ്കീർണമായ രോഗത്തിനുള്ള ചികിത്സയായ അലോജനിക്ക് പെരിഫറൽ ബ്ലഡ് സ്‌ലിം സെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ചികിത്സ വെല്ലൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. 0

Read More

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സെർബിൽ മുഹമ്മദിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്…

Read More

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്

Read More

കടയ്ക്കൽ UPS സ്കൂളിലെ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടിൽ ശ്രീജ ( 36) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കടയ്ക്കൽ ദർപ്പക്കാട് അംബേദ്കർ നഗറിന് സമീപത്തുള്ള കുളത്തിൽ ആണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ കടക്കൽ ups സ്കൂളിൽ അറബിക്‌ അധ്യപികയാണ് ശ്രീജ.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു . ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .

Read More

ഇട്ടിവയിൽ റബർ  പുകപ്പുരയ്ക്ക് തീ പിടിത്തം 5 ടൺ റബ്ബർ കത്തി നശിച്ചു  

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം വട്ടത്രാമല ജെഎസ് റബർ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 അടി ഉയരവും 15 അടി നീളവും പത്തടി വീതിയും ഉള്ള റബ്ബർ പുകപ്പുര തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 2:30 ഓടെയാണ് തീ പിടുത്തം ഉണ്ടായത് ഏകദേശം 5 ടൺ റബ്ബർ കത്തി നശിച്ചു. പുകപ്പുര ഉൾപ്പെടെ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന നിറയെ ഷീറ്റുമായി പുകയിടിയിൽ നടന്നുകൊണ്ടിരുന്ന ഇതേ വലിപ്പമുള്ള രണ്ടു പുകപ്പുരകൾ സേനയ്ക്ക് സംരക്ഷിക്കാൻ…

Read More

ചിതറ ജാമിയ കോളേജ് യൂണിയൻ അസ്ത്ര ഉദ്ഘാടനം

ചിതറ ജാമിയ ട്രെയിനിങ് കോളേജ് 2024 – 26 വർഷത്തെ കോളേജ് യൂണിയൻ അസ്ത്ര ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ചെയർമാൻ അൽഖയം സജീവ് അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പൽ ഡോ. എം.എസ് ഗീത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷർമിലാ നസീർ , ഡോ. ജി. വത്സല, ഡോ. എൻ. സുരേഷ്‌കുമാർ, എം.എ സത്താർ, ഷിഹാബുദീൻ, സലീന, ദേവിക, യൂണിയൻ അഡ്വൈസർ സോമലത എന്നിവർ പരിപാടിയിൽ…

Read More

അരിപ്പൽ പട്ടിക വർഗ മേഖലയിൽ ABCD ക്യാമ്പ് സംഘടിപ്പിച്ചു

പട്ടിക വർഗ വിഭാഗത്തിൽ പെട്ട മുഴുവൻ ജനങ്ങൾക്കും ആവശ്യ രേഖകൾ ആയ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഇലക്ഷൻ ID കാർഡ്,ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിനും അവ ഡിജിലോക്കറിൽ സുരക്ഷിതമാക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (ABCD) എന്ന പദ്ധതിക്ക് ചിതറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ പട്ടിക വർഗ മേഖലയിൽ വഞ്ചിയോട് നഗറിൽ വെച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്‌ഘാടനം…

Read More

ചടയമംഗലത്ത് നിന്ന്    ചാരായം പിടിച്ചെടുത്തു

ചടയമംഗലം എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം വില്ലേജിൽ കണ്ണൻകോട് അയ്യപ്പൻമുക്ക് കടന്നൂർ അംഗനവാടി റോഡിൽ കൃഷ്ണരാജ് താമസിക്കുന്ന പ്രിയ ഭവൻ വീടിന്റെ ബെഡ്റൂമിൽ വച്ച്2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുംകണ്ടെടുത്തു. ചടയമംഗലം കണ്ണൻകോട് പ്രിയ ഭവനത്തിൽ 33 വയസ്സുള്ള കുഞ്ഞാലി എന്ന് വിളിക്കുന്ന കൃഷ്ണരാജ്, ചടയമംഗലം ചരുവിള പുത്തൻ വീട്ടിൽ 39 വയസ്സുള്ള അനീഷ്എന്നിവരെ പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ-ഷാജി. കെ, പ്രിവന്റീവ് ഓഫീസർ…

Read More

കുമ്മിൾ ഗ്രാമപഞ്ചായത്തിൽ പുതിയ രണ്ട് വാർഡുകൾ കൂടി തൃക്കണ്ണാപുരവും പുല്ലുപണയും പുതിയ വാർഡുകൾ

കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി.തൃക്കണ്ണാപുരം,പുല്ലുപണ എന്നീ പേരിലാണ് പുതിയ രണ്ട് വാർഡ്കൾ വരുന്നത്. നിലവിൽ ഉള്ള ആനപ്പാറ, പാങ്ങലുകാട്, കൊണ്ടോടി വാർഡുകൾ വിഭജിച് തൃക്കണ്ണാപുരം വാർഡും ഈയ്യക്കോട് വാർഡ് വിഭജിച് പുല്ലുപണ വാർഡും രൂപീകരിച്ചിരിക്കുന്നത്.ഈയ്യക്കോട് വാർഡിൽ പുതുക്കോട് വാർഡിന്റെയും മുക്കുന്നം വാർഡിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയുംമുക്കുന്നം വാർഡിൽ ആനപ്പാറ വാർഡിലെ മണിയൻ മുക്ക് പ്രദേശം കൂടി കൂട്ടി ചേർക്കുകയും ചെയ്തു. അശാസ്ത്രീയമായ രീതിയിൽ ആണ് പുതിയ വാർഡിന്റെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. കോൺഗ്രസ്‌ വോട്ടുകൾ ഭിന്നിപ്പിച്ചു പോകുക…

Read More
error: Content is protected !!