കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി.
തൃക്കണ്ണാപുരം,പുല്ലുപണ എന്നീ പേരിലാണ് പുതിയ രണ്ട് വാർഡ്കൾ വരുന്നത്. നിലവിൽ ഉള്ള ആനപ്പാറ, പാങ്ങലുകാട്, കൊണ്ടോടി വാർഡുകൾ വിഭജിച് തൃക്കണ്ണാപുരം വാർഡും ഈയ്യക്കോട് വാർഡ് വിഭജിച് പുല്ലുപണ വാർഡും രൂപീകരിച്ചിരിക്കുന്നത്.
ഈയ്യക്കോട് വാർഡിൽ പുതുക്കോട് വാർഡിന്റെയും മുക്കുന്നം വാർഡിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും
മുക്കുന്നം വാർഡിൽ ആനപ്പാറ വാർഡിലെ മണിയൻ മുക്ക് പ്രദേശം കൂടി കൂട്ടി ചേർക്കുകയും ചെയ്തു.
അശാസ്ത്രീയമായ രീതിയിൽ ആണ് പുതിയ വാർഡിന്റെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ചു പോകുക എന്ന ഉദ്ദേശം ആണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
പരാതികൾ ഉള്ളവർക്ക് ഈ വരുന്ന ഡിസംബർ മൂന്നിനോ അതിന് മുൻപോ ഡിലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുൻപാകയോ ജില്ല തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനോ നേരിട്ടോ തപാലിലോ പരാതികൾ സമർപ്പിക്കാവുന്നതാണ്.
പുതിയ വാർഡുകളും നമ്പറും
1.പുല്ലുപണ
2.ഇയ്യക്കോട്
3.മുക്കുന്നം
4.ആനപ്പാറ
5.തൃക്കണ്ണാപുരം
6.പാങ്ങലുകാട്
7.ദർപ്പക്കാട്
8.കൊണ്ടോടി
9.മങ്കാട്
10.കുമ്മിൾ നോർത്ത്
11.കുമ്മിൾ
12.തച്ചോണം
13.മുല്ലക്കര
14.വട്ടത്താമാര
15.സംബ്രമം
16.പുതുക്കോട്

