ചടയമംഗലം എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം വില്ലേജിൽ കണ്ണൻകോട് അയ്യപ്പൻമുക്ക് കടന്നൂർ അംഗനവാടി റോഡിൽ കൃഷ്ണരാജ് താമസിക്കുന്ന പ്രിയ ഭവൻ വീടിന്റെ ബെഡ്റൂമിൽ വച്ച്
2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും
കണ്ടെടുത്തു.
ചടയമംഗലം കണ്ണൻകോട് പ്രിയ ഭവനത്തിൽ 33 വയസ്സുള്ള കുഞ്ഞാലി എന്ന് വിളിക്കുന്ന കൃഷ്ണരാജ്, ചടയമംഗലം ചരുവിള പുത്തൻ വീട്ടിൽ 39 വയസ്സുള്ള അനീഷ്
എന്നിവരെ പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ-ഷാജി. കെ, പ്രിവന്റീവ് ഓഫീസർ ബിനേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്ദു, ജയേഷ്, സബീർ, ഷൈജു ,നിഷാന്ത്,നന്ദു WCEO ലിജി എന്നിവർ അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.