പട്ടിക വർഗ വിഭാഗത്തിൽ പെട്ട മുഴുവൻ ജനങ്ങൾക്കും ആവശ്യ രേഖകൾ ആയ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഇലക്ഷൻ ID കാർഡ്,ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിനും അവ ഡിജിലോക്കറിൽ സുരക്ഷിതമാക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (ABCD) എന്ന പദ്ധതിക്ക് ചിതറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ പട്ടിക വർഗ മേഖലയിൽ വഞ്ചിയോട് നഗറിൽ വെച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്‌ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.കെ. ഉഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സി.ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ. അരുൺ കുമാർ സ്വാഗതം ആശംസിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ശ്രീ. ഷിബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ,വാർഡ് മെമ്പർ ശ്രീ. പ്രജിത്ത് പി അരളീവനം, തുടങ്ങിയവർ സംസാരിച്ചു.
അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ ശ്രീ. ജിതിൻ രാജു, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ കോഡിനേറ്റർ ശ്രീ. ലിനോജ്, ഊര് മൂപ്പന്മാരായ ശ്യാം ലാൽ, ബിജു കുമാർ, സത്യവൃതൻ കാണി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന പരിപാടിക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ശ്രീ. മുഹമ്മദ് ഷൈജു നന്ദി അറിയിച്ചു.
തുടർന്ന് അക്ഷയസെന്റർ, ഇന്ത്യൻ ബാങ്ക് ഹെൽത്ത് ഡിപ്പാർട്ട് മെന്റ്, റവന്യു, ഫോറസ്ററ്, പഞ്ചായത്ത് വകുപ്പുകൾ ചേർന്ന് ക്യാമ്പ് ആരംഭിച്ചു.