ഇട്ടിവ പഞ്ചായത്തിൽ വയ്യാനം വട്ടത്രാമല ജെഎസ് റബർ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 അടി ഉയരവും 15 അടി നീളവും പത്തടി വീതിയും ഉള്ള റബ്ബർ പുകപ്പുര തീപിടിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 2:30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്
ഏകദേശം 5 ടൺ റബ്ബർ കത്തി നശിച്ചു. പുകപ്പുര ഉൾപ്പെടെ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന നിറയെ ഷീറ്റുമായി പുകയിടിയിൽ നടന്നുകൊണ്ടിരുന്ന ഇതേ വലിപ്പമുള്ള രണ്ടു പുകപ്പുരകൾ സേനയ്ക്ക് സംരക്ഷിക്കാൻ കഴിഞ്ഞു.
കടയ്ക്കൽ അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജെ നിഷാലിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റു കളിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ അരുൺ ലാൽ, ശരത് ,ഷമിൻ, ജമീർ, സനിൽ മുഹമ്മദ് സുൽഫി ഫയർമാൻ ഡ്രൈവർ ഷാജഹാൻ, മുഹമ്മദ് സാജിദ് എന്നിവർ പങ്കെടുത്തു.