പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍

പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത് ഇന്ന് ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു….

Read More

കല്ലറയിൽ സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ് അപകടം

സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പാലോട് സ്വദേശി ഷൈലജ ( 52 )ക്കാണ് പരിക്കേറ്റത്. ബസിൻ്റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ…

Read More

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം, എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.ചിതറ മാങ്കോട് വ്യാജ ച്ചാരായ കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും മൊബൈൽ ഫോണും മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജ ഭവനിൽ ഷൈജു (36) നെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതു. കഴിഞ്ഞ ഡിസംബറിൽ ചിതറ തെറ്റിമുക്ക് അൻസാരിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജ ച്ചാരായവുമായി അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ നിന്നും ജാമ്യം…

Read More

കുമ്മിൾ തച്ചോണം സ്വദേശി ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലികൾ

ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ പല്ലി. കുമ്മിൾ തച്ചോണം സ്വദേശികൾ കഴിഞ്ഞ ദിവസമാണ് ശബരിമല ദർശനത്തിന് പോയി തിരികെ എത്തിയത് . 9 ടിന്ന് അരവണ വാങ്ങി വീട്ടിലെത്തി രണ്ട് ടിന്ന് പൊട്ടിച്ചതിൽ രണ്ടാമത്തെ ടിന്നിൽ ആണ് പല്ലിയെ കണ്ടത് . മൂന്ന് പല്ലികളെയാണ് രണ്ടാമത്തെ അരവണ ടിന്നിൽ നിന്നും കിട്ടിയത്. ലക്ഷക്കണക്കിന് ഭക്തന്മാർ മണ്ഡല കാലത്തിൽ ശബരിമലയിൽ എത്തുകയും അവർ എല്ലാം തന്നെ അരവണ നിവേദ്യമായി വാങ്ങി മടങ്ങുകയുമാണ് പതിവ് ഭക്തർക്ക് നൽകുന്ന അരവണയിൽ പല്ലിയെ…

Read More

ചിതറയിൽ 20 കാരിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ഭീക്ഷണി പെടുത്തുകയും ചെയ്ത  മാങ്കോട് സ്വദേശിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറയിൽ 20 കാരിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിച്ച ശേഷംപെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ28കാരനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി 28 വയസ്സുള്ള നൗഫൽ ആണ് പോലീസ് പിടിയിലായത് കഴിഞ്ഞ 2023 ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ…

Read More

കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കുമ്മിൾ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജംഗ്ഷന് സമീപം വാങ്ങിയ 88 സെൻ്റ് സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. മന്ത്രി ജെ ചിഞ്ചുറാണി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു. കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ,…

Read More

ഐരക്കുഴി പെഴുമുക്കിൽ അപകട ഭീക്ഷണിയായി നിന്ന മുള മുറിച്ചു മാറ്റി അരിപ്പ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റോയി  തോമസ്

ഐരക്കുഴി പെഴുമുക്കിൽ നിലമേൽ മടത്തറ റോഡിന് കുറുകെ ചാഞ്ഞു നിന്ന മുള മുറിച്ച് മാറ്റി സാമൂഹിക പ്രവർത്തകനും പാമ്പ് പിടിത്ത കാരനുമായ റോയി  തോമസ്. കഴിഞ്ഞ ദിവസം ചുവട് ന്യൂസ് അപകടവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു തുടർന്നാണ് റോയ് തോമസിന്റെ ഇടപെടൽ . അനവധി അപകടങ്ങൾ ദിനംപ്രതി നടന്നു വരുന്ന നിലമേൽ മടത്തറ റോഡിൽ അപകടങ്ങൾ സ്വയം വിളിച്ച് വരുത്തുന്നത് ഒഴിവാക്കണം എന്ന് റോയ് തോമസ് അഭിപ്രായപ്പെട്ടു.

Read More

ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി നിലമേൽ സ്വദേശി പിടിയിൽ

നിലമേൽ ആലയിൽ ചരുവിളപുത്തൻവീട്ടിൽ 26 വയസ്സുള്ള മുഹമ്മദ് സുഹൈൽ ആണ് അറസ്റ്റിലായത്. ആലയിൽ ജംഗ്ഷനിൽ നിന്നും ബംഗ്കുന്നിലേക്ക് പോകുന്ന ഭാഗത്ത് വച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 2.8 ഗ്രാം എം ടി എം എ യും 5.72 ഗ്രാം കഞ്ചാവും കണ്ടെടുത്തു കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ് ഐ ജ്യോതിഷ് ചിറവൂർ ചടയമംഗലം സി ഐ സുനീഷ്, എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മുൻപ് ഇയാളെ…

Read More

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ,മാങ്കോട് HIചിതറ സിഐ സന്തോഷ് ചിതറ പഞ്ചായത്ത് അംഗം അൻസർ തലവരമ്പ് തുടങ്ങിയർ സ്ഥലത്ത് എത്തിപരിശോധന നടത്തി തുടർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ കീസിൽ കെട്ടി ഈ പ്രദേശത്ത് കൊണ്ട് ഇട്ടതാണന്ന് കണ്ടെത്തി. വട്ടമുറ്റം വാർഡിൽ തലവരമ്പ് പഴവൂർക്കോണം റോഡിന് സൈഡിലാണ് മാലിന്യം നിക്ഷേപിച്ചത്തുടർന്ന് ജെസിബി വരുത്തി കുഴി എടുപ്പിച്ച് മാലിന്യങ്ങൾ ഇട്ട് മൂടി. സിസിടിവി…

Read More

ചടയമംഗലം എംസി റോഡിൽ കെഎസ്ആർടിസി ബസും മാരുതികാറും കൂട്ടിയിടിച്ച് അപകടം

ചടയമംഗലം:- ആയൂരിൽ നിന്നും വന്ന കാറും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.കാറിൽ സഞ്ചരിച്ച രണ്ടുപേരുടെ നില ഗുരുതരം. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്കാറിന്റെ മുൻവശം പൂർണമായും തകർന്ന സ്ഥിതിയിലാണ്.നിലവിൽ ഈ പ്രദേശത്ത് പലതവണയും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ സൈൻ ബോർഡുകളും നിലവിൽ ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് നാട്ടുക്കാർ ആരോപിക്കുന്നത് ചടയമംഗലം രജിസ്ട്രേഷൻ പരിധിയിൽ നിലമേൽ ദീപു വിലാസത്തിൽ ശ്യാമളകുമാരി എന്നവരുടെ പേരിലാണ് വാഹനം.ഇരുവരും നിലമേൽ വെള്ളാംപാറ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം

Read More