ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ പല്ലി. കുമ്മിൾ തച്ചോണം സ്വദേശികൾ കഴിഞ്ഞ ദിവസമാണ് ശബരിമല ദർശനത്തിന് പോയി തിരികെ എത്തിയത് . 9 ടിന്ന് അരവണ വാങ്ങി വീട്ടിലെത്തി രണ്ട് ടിന്ന് പൊട്ടിച്ചതിൽ രണ്ടാമത്തെ ടിന്നിൽ ആണ് പല്ലിയെ കണ്ടത് . മൂന്ന് പല്ലികളെയാണ് രണ്ടാമത്തെ അരവണ ടിന്നിൽ നിന്നും കിട്ടിയത്.
ലക്ഷക്കണക്കിന് ഭക്തന്മാർ മണ്ഡല കാലത്തിൽ ശബരിമലയിൽ എത്തുകയും അവർ എല്ലാം തന്നെ അരവണ നിവേദ്യമായി വാങ്ങി മടങ്ങുകയുമാണ് പതിവ്
ഭക്തർക്ക് നൽകുന്ന അരവണയിൽ പല്ലിയെ കണ്ടതിൽ പരാതി ഉയരുകയാണ്.