ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ,മാങ്കോട് HI
ചിതറ സിഐ സന്തോഷ് ചിതറ പഞ്ചായത്ത് അംഗം അൻസർ തലവരമ്പ് തുടങ്ങിയർ സ്ഥലത്ത് എത്തി
പരിശോധന നടത്തി തുടർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ കീസിൽ കെട്ടി ഈ പ്രദേശത്ത് കൊണ്ട് ഇട്ടതാണന്ന് കണ്ടെത്തി.
വട്ടമുറ്റം വാർഡിൽ തലവരമ്പ് പഴവൂർക്കോണം റോഡിന് സൈഡിലാണ് മാലിന്യം നിക്ഷേപിച്ചത്
തുടർന്ന് ജെസിബി വരുത്തി കുഴി എടുപ്പിച്ച് മാലിന്യങ്ങൾ ഇട്ട് മൂടി.
സിസിടിവി പരിശോധന നടത്തി മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്ന് ചിതറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.