ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.
ചിതറ മാങ്കോട് വ്യാജ ച്ചാരായ കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും മൊബൈൽ ഫോണും മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജ ഭവനിൽ ഷൈജു (36) നെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതു.
കഴിഞ്ഞ ഡിസംബറിൽ ചിതറ തെറ്റിമുക്ക് അൻസാരിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജ ച്ചാരായവുമായി അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ അൻസാരിയുടെ വീട്ടിൽ നിന്ന് 5 പവൻ സ്വർണവും, പണവും ഉൾപ്പെടെ നഷ്ടപ്പെട്ടതായി കാണിച്ചു ചിതറ പോലീസിൽ പരാതി നൽകിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ കണ്ടെടുത്തെങ്കിലും സ്വർണാഭരണം കണ്ടൊത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവ ദിവസം പരിശോധനയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും എന്നാണ് സൂചന