കല്ലറയിൽ സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ് അപകടം

സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

പാലോട് സ്വദേശി ഷൈലജ ( 52 )ക്കാണ് പരിക്കേറ്റത്. ബസിൻ്റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മറ്റൊരു ബസിന് പകരം ഒരു ദിവസത്തേക്ക് താൽകാലികമായി റൂട്ടിൽ പോയ ബസിലാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

മരുതമൺ ജംഗ്ഷനിൽ മറൊരു സ്ത്രീ ഇറങ്ങിയിരുന്നു. അവർ അവിടെ നിന്നും എഴുന്നേറ്റപ്പോൾ ഷൈലജ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ പോയ സമയത്ത് ബസ് വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റിയാണ് ഇവർ റോഡിലേക്ക് വീണതെന്നാണ് ലഭിക്കുന്ന വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x