ചിതറയിൽ 20 കാരിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിച്ച ശേഷംപെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ28കാരനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു.
ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി 28 വയസ്സുള്ള നൗഫൽ ആണ് പോലീസ് പിടിയിലായത്
കഴിഞ്ഞ 2023 ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഇതിനു ശേഷം സെപ്റ്റംബർ മാസം പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനെ തുടർന്ന് അശ്ലീല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപെടുത്തി പെൺകുട്ടിയെ വീണ്ടുംപീഡിപ്പിച്ചു..
ജോലി കഴിഞ്ഞു വീട്ടിലെത്തിയ മാതാപിതാക്കളോട് പെൺകുട്ടി പീഡന വിവരം പറയുകയും തുടർന്ന് ചിതറ പോലീസിൽ പരാതി നൽകുകയും ചെയ്തു..
പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ ചിതറ പോലീസ് നൗഫലിനെതിരെ ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
നൗഫലിൻ്റെമൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു..