കുമ്മിൾ തച്ചോണം സ്വദേശി ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലികൾ

ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ പല്ലി. കുമ്മിൾ തച്ചോണം സ്വദേശികൾ കഴിഞ്ഞ ദിവസമാണ് ശബരിമല ദർശനത്തിന് പോയി തിരികെ എത്തിയത് . 9 ടിന്ന് അരവണ വാങ്ങി വീട്ടിലെത്തി രണ്ട് ടിന്ന് പൊട്ടിച്ചതിൽ രണ്ടാമത്തെ ടിന്നിൽ ആണ് പല്ലിയെ കണ്ടത് . മൂന്ന് പല്ലികളെയാണ് രണ്ടാമത്തെ അരവണ ടിന്നിൽ നിന്നും കിട്ടിയത്. ലക്ഷക്കണക്കിന് ഭക്തന്മാർ മണ്ഡല കാലത്തിൽ ശബരിമലയിൽ എത്തുകയും അവർ എല്ലാം തന്നെ അരവണ നിവേദ്യമായി വാങ്ങി മടങ്ങുകയുമാണ് പതിവ് ഭക്തർക്ക് നൽകുന്ന അരവണയിൽ പല്ലിയെ…

Read More

കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കുമ്മിൾ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജംഗ്ഷന് സമീപം വാങ്ങിയ 88 സെൻ്റ് സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. മന്ത്രി ജെ ചിഞ്ചുറാണി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു. കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ,…

Read More

കടയ്ക്കൽ കുമ്മിളിൽ 19കാരി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

കുമ്മിൾ നസീറ മൻസിലിൽ ആൻസിമോൾ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5:30 തിനാണ് സംഭവം . കുമ്മിൾ അണയിൽ ഉള്ള പഞ്ചായത്ത് കുളത്തിൽ ചാടിയാണ് പെൺകുട്ടി ആത്മഹത്യാ ചെയ്തത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

കുമ്മിൾ ഗ്രാമപഞ്ചായത്തിൽ പുതിയ രണ്ട് വാർഡുകൾ കൂടി തൃക്കണ്ണാപുരവും പുല്ലുപണയും പുതിയ വാർഡുകൾ

കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി.തൃക്കണ്ണാപുരം,പുല്ലുപണ എന്നീ പേരിലാണ് പുതിയ രണ്ട് വാർഡ്കൾ വരുന്നത്. നിലവിൽ ഉള്ള ആനപ്പാറ, പാങ്ങലുകാട്, കൊണ്ടോടി വാർഡുകൾ വിഭജിച് തൃക്കണ്ണാപുരം വാർഡും ഈയ്യക്കോട് വാർഡ് വിഭജിച് പുല്ലുപണ വാർഡും രൂപീകരിച്ചിരിക്കുന്നത്.ഈയ്യക്കോട് വാർഡിൽ പുതുക്കോട് വാർഡിന്റെയും മുക്കുന്നം വാർഡിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയുംമുക്കുന്നം വാർഡിൽ ആനപ്പാറ വാർഡിലെ മണിയൻ മുക്ക് പ്രദേശം കൂടി കൂട്ടി ചേർക്കുകയും ചെയ്തു. അശാസ്ത്രീയമായ രീതിയിൽ ആണ് പുതിയ വാർഡിന്റെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. കോൺഗ്രസ്‌ വോട്ടുകൾ ഭിന്നിപ്പിച്ചു പോകുക…

Read More

കുമ്മിളിൽ +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാരലൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെ യാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത്ഇയ്യാൾ മുക്കുന്നം ക്രസ്സറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലാണ്. ചിങ്ങേലി ആൽഫ പാരലൽ കോളേജിലെ ഗണിത ശാസ്ത്ര അധ്യാപകനാണ് താനെന്ന് ഇയ്യാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതി ഉപജില്ല കലോത്സവത്തിന് കടയ്ക്കൽ സ്കൂളിലെത്തി സമീപത്തെ പാരലൽ കോളേജ്കളും കലോത്സവ വേദികളായിരുന്നു. ഈ പാരലൽ കോളേജിൽ എത്തിയ കുട്ടി പ്രാഥമിക ആവശ്യങ്ങൾക്കായി പോകുന്ന സമയം പിന്നിൽ നിന്ന് എത്തി കടന്ന് പിടിച്ച് ചുംമ്പിച്ചു…

Read More

കഞ്ചാവുമായി കുമ്മിൾ കിഴുനില സ്വദേശി പിടിയിൽ

ചടയമംഗലം ​എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ കുമ്മിൾ കിഴുനില ഭാഗത്തു നടത്തിയ രാത്രികാല പെട്രോളിങ്ങിൽ കിഴുനില ഭാഗത്തു താമസിക്കുന്ന സജീർ (39) എന്നയാളിൽ നിന്നും 1.150 കിലോ ഗ്രാം ഗഞ്ചാവ് കണ്ടെടുത്ത് . ഇയാൾ കുമ്മിൾ പാങ്ങോട് മടത്തറ ചിതറ ഭാഗത്തു സ്ഥിരമായി ഗഞ്ചാവ്‌ കച്ചവടം നടത്തിവരുകയായിരുന്നു . സജീർ നടത്തുന്ന കോഴിക്കടയുടെ മറവിൽ ആണ് ഗഞ്ചാവ് സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് ഉദ്യോഗസ്ഥർ ഈ പ്രദേശത്തു നടത്തിയ രഹസ്യ നീക്കത്തിനോടുവിൽ…

Read More

കുമ്മിൾ വട്ടതാമരയിൽ 21 കാരി മരണപ്പെട്ടു; മരണത്തിൽ ദുരൂഹത എന്ന് നാട്ടുകാർ

കുമ്മിൾ വട്ടതാമരയിൽ ഇരുപത്തിഒന്നുകാരിയെ കുളമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി.ബന്ധുക്കൾ കല്ലറ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈകുന്നേരം ആറരമണിയോടെയാണ് സംഭവം.കുട്ടിയുടെ മരണത്തിൽ ദുരൂഹതയുളളതായി നാട്ടുകാർ

Read More

കുമ്മിൾ പഞ്ചായത്ത് പരിധിയിൽ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ആരോഗ്യ വിഭാഗത്തിന്റെയും എക്സൈസി ന്റെയും സംയുക്താഭിമുഖ്യത്തിൽ കുമ്മിൾ പഞ്ചായത്ത്‌ പരിധിയിലെ സ്കൂളുകളിൽ പുകയില നിയന്ത്രണ ബോധവൽക്കരണവും സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽനിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടക്കുകയും ചെയ്തു. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ. ചടയമംഗലം റൈഞ്ച്എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് എ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ ഷാജി കെ, ഉണ്ണികൃഷ്ണൻ ജി സിവിൽ എക്സൈസ് ഓഫീസർ മാരായ ഉമേഷ്‌, രോഹിണി ആർ എന്നിവർ പങ്കെടുത്തു

Read More

കുമ്മിൾ ചാന്നാട്ട്മുക്കിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി കുമ്മിൾ ,ചാന്നാട്ട്മുക്ക് കടയ്ക്കൽ പാങ്ങോട് റോഡിൽ വെച്ച് 2.032 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കല്ലറ , കുറുമ്പയം ഭൂതക്കുഴി , കുന്നവിള വീട്ടിൽ രഘു മകൻ 29 വയസുള്ള ബിജു, കല്ലറ ,കുറുമ്പയം കാപ്പിവിള , കാപ്പിവിള വീട്ടിൽ രാജീവ് മകൻ 21 വയസുള്ള രാഹുൽ എന്നിവരെ പിടികൂടി . കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവിന്റെയും…

Read More

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ വട്ടത്തമര തടത്തരികത്ത് വീട്ടിൽ 54 വയസ്സുള്ള ഷീലയാണ് ഭർത്താവ് 62 വയസ്സുകാരൻ രാമചന്ദ്രനെയാണ് വെട്ടിയത്. രാമചന്ദ്രൻ രാവിലെ മുതൽ മദ്യപിച്ച് ബഹള മുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. സ്വയം രക്ഷക്കാണ് ഷീല ഭർത്താവിനെ വെട്ടിയതായി പറയുന്നത്. മുഖത്തും, കൈക്കും ശരീരത്തും വെട്ടേറ്റ രാമചന്ദ്രനെനാട്ടുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു രാമചന്ദ്രൻ മദ്യപിച്ചെത്തിയപ്പോൾ ഉണ്ടായ വഴക്കിനെ തുടർന്നാണ് ഷീല ഭർത്താവിനെ…

Read More
error: Content is protected !!