കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശത്തിൽ ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ എസ് എഫ് ഐ പ്രവർത്തകർ AISF സ്ഥാനാർഥിയായി മത്സരിക്കുന്ന വിമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചിരുന്നു.
തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഈ വിദ്യാർത്ഥി ചികിത്സ തേടുകയും ,കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകുകയും ചെയ്തു.
തുടർന്ന് ഇന്നും ITI യിൽ എത്തിയ വിദ്യാർത്ഥിയെ ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് തുടർന്നാണ് കടയ്ക്കൽ CI യുടെ നേതൃത്വത്തിൽ ITI ഇലക്ഷൻ മാറ്റിവയ്ക്കാൻ നിർദേശം കൊടുത്തത്.
എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകുന്ന ചെറിയ സംഘർഷത്തെ പെരുപ്പിച്ചു കാട്ടി മന്ത്രിയെ ഇടപ്പെടുത്തി AISF തിരഞ്ഞെടുപ്പ് നിർത്തിവച്ചത് ജനാതിപത്യ വിരുദ്ധമാണ് എന്ന് SFI ആരോപിച്ചു