കുമ്മിൾ ചാന്നാട്ട്മുക്കിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":63,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി കുമ്മിൾ ,ചാന്നാട്ട്മുക്ക് കടയ്ക്കൽ പാങ്ങോട് റോഡിൽ വെച്ച് 2.032 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കല്ലറ , കുറുമ്പയം ഭൂതക്കുഴി , കുന്നവിള വീട്ടിൽ രഘു മകൻ 29 വയസുള്ള ബിജു, കല്ലറ ,കുറുമ്പയം കാപ്പിവിള , കാപ്പിവിള വീട്ടിൽ രാജീവ് മകൻ 21 വയസുള്ള രാഹുൽ എന്നിവരെ പിടികൂടി .

കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവിന്റെയും മറ്റും മയക്കുമരുന്നുകളുടെയും വിൽപ്പനയും ഉപയോഗവും നടക്കുന്നതായി ഉള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇവർ അറസ്റ്റിൽ ആയത് . പ്രിവന്റീവ് ഓഫീസർ അഭിലാഷ്. ജി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ മാസ്റ്റർ ചന്തു, ജയേഷ് കെ ജി,ബിൻസാഗർ ഡ്രൈവർ സാബു എന്നിവർ അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x