കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച പ്രതി പിടിയിൽ

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസ്സിസന്റിനെ ഡ്രസിങ് റൂമിൽ വെച്ച് മർദ്ധിക്കുകയും ആശുപത്രിഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. വർക്കല പുല്ലാനിക്കോട് സ്വദേശി 26 വയസ്സുള്ള വിനീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി വെളുപ്പിന് ഒരു മണിയോടുകൂടിയാണ്‌ കേസിനസ്പദമായ സംഭവം നടക്കുന്നത്. നിലമേൽ കൈതോടുള്ള മാതാവിന്റെ വീട്ടിൽ എത്തിയ വിനീത് മദ്യപ്പിച്ചതിനെ തുടർന്ന് വീണു തലയ്ക്കു മുറിവേൽക്കുകയും . അബോധാവസ്ഥയിൽആവുകയും ചെയ്ത്. തുടർന്ന് ബന്ധുക്കൾ വിനീതിനെ കടയ്ക്കൽ…

Read More

കടയ്ക്കലിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടക്കൽ മറുപുറം ചരുവിള പുത്തൻവീട്ടിൽ സന്തോഷ്‌ സുലേഖ ദേമ്പതികളുടെ മകൾ 19 വയസ്സുള്ളസുധി സന്തോഷിനെയാണ് ഇന്നലെ രാത്രിയോടുകൂടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസം മുന്നേയാണ് മാഹീൻ എന്ന യുവാവുമായി അടുപ്പത്തിൽ ആയതിനെ തുടർന്ന് പെൺകുട്ടി മാഹീനൊപ്പം പോവുകയും തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു തുടർന്ന് പെൺകുട്ടിയും മാഹീനും സ്റ്റേഷനിൽ എത്തുകയും ഇവർ വിവാഹം കഴിച്ചതിന് ശേഷം പെൺകുട്ടിയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു… മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി…

Read More

ഷാരോണ്‍ വധക്കേസിൽ വധശിക്ഷ

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതി വധശിക്ഷ വിധിച്ചതോടെ നിർവികാരയായി ​ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ​ഗ്രീഷ്മ ഒന്നും തന്നെ പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. വിധികേൾക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി…

Read More

കാട്ടുപുതുശ്ശേരി മൊട്ടമൂട് ജംഗ്ഷനിൽ നിയന്ത്രണം
വിട്ട പ്രൈവറ്റ് ബസ് അപകടത്തിൽ പെട്ടു

കാട്ടുപുതുശ്ശേരി മൊട്ടമൂട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട പ്രൈവറ്റ് ബസ് അപകടത്തിൽ പെട്ടു ഇന്ന് ഉച്ചക്ക് 1:20നാണ് അപകടം ഡ്രൈവറുടെകാലിന്റെ മസില് കോച്ചിപിടിച്ചതാണ്അപകടകാരണംബസ്സ് മിനി പിക്കപ്പിലുംപോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെമതിൽ തകർത്ത് നിന്നു അപകടസമയംഇരുപതോളംപേരാണ് ബസ്സിൽ ഉണ്ടായിരുന്നത്ആറ്റിങ്ങൽ ആയുർ സർവീസ് നടത്തുന്ന റഹ്മാനിയ ബസ് ആണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽആർക്കും തന്നെ പരിക്കുകൾ ഇല്ല

Read More

കല്ലറയിൽ ബസിൽ വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം കടയ്ക്കൽ സ്വദേശി പിടിയിൽ

കല്ലറയിൽ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പാങ്ങോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ആണ് രാജു.

Read More

ചിതറയിൽ കെണിവച്ച് മൂർഖൻ പാമ്പിനെ പിടികൂടി റോയ് തോമസ്

ചിതറയിൽ മൂർഖൻ പാമ്പിനെ കെണിച്ചു പിടികൂടി റോയ് തോമസ്. ചിതറ സഹകരണ ബാങ്കിന് സമീപത്തെ കൃഷ്ണൻ നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പിനെ കണ്ടെത്തിയത് . തുടർന്ന് പാമ്പ് പിടിത്ത കാരനായ അരിപ്പ സ്വദേശി റോയ് തോമസിനെ വിളിക്കുകയും ചിതറയിൽ എത്തി പാമ്പിനെ കണ്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു . എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല . തുടർന്ന് കണ്ട ഭാഗത്ത് കിണറ്റിൽ ഇടുന്ന വല വിരിച്ചിടുകയും ചെയ്തു . രാത്രിയോടെ വലയിൽ കുരുങ്ങിയ…

Read More

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ. ഇന്ന് രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതൽ ആളുകളെയും കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Read More

ചിതറ പേഴ്‌മൂട്ടിൽ വയോധികൻ മരിച്ച നിലയിൽ; മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയം

ചിതറ പേഴ്‌മൂട്ടിൽ വയോധികൻ മരിച്ച നിലയിൽ.മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സംശയം. പേഴ്‌മൂഡ് സുധീർ മൻസിലിൽ സുധീർ 50 ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ചിതറ പോലീസ് സ്ഥലത്തെത്തി എത്തി കതക് തകർത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം കൊണ്ട് സുധീറിനെ പുറത്ത് കാണാതിരുന്നത് കാരണം നാട്ടുകാരിൽ ഒരാൾ വീടിന്റെ പരിസരത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് ദുർഗന്ധവും ഈച്ചയുടെ സാന്നിധ്യവും കാണുന്നത് . തുടർന്ന് കൂടുതൽ ആളുകളോട്…

Read More

പുകയില രഹിത വിദ്യാലയ പദ്ധതിയുമായി പരവൂർ മുനിസിപ്പാലിറ്റി

സംസ്ഥാന സർക്കാരിന്റെ ലഹരി രഹിത വിദ്യാഭ്യാസസ്ഥാപനനയത്തിന്റ അടിസ്ഥാനത്തിൽ ദേശീയ പുകയില നിയന്ത്രണപരിപാടിയുടെ ഭാഗമായി കുടുംബആരോഗ്യ കേന്ദ്രം പൊഴീക്കര യുടെയും പരവൂർ നഗര സഭ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നഗര സഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില രഹിത വിദ്യാലയ പദ്ധതിക്ക് തുടക്കമായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾഅധികൃതർ എന്നിവർ പങ്കെടുത്ത പരിശീലനപരിപാടി വൈസ് ചെയർമാൻ എ. സഫർകയാൽ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയര്പേഴ്സൺ ശ്രീമതി ശ്രീജ പി അവർകൾ നിർവഹിച്ചു. കൗൺസിലർ മാരായ ഗിരിജ പ്രദീപ്‌, ഗീത എസ്, അനീഷ,…

Read More

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു ഇന്നലെ.ഉച്ചക്ക് രണ്ടര മണിയോടെയാണ് കാട്ടുതീ ശ്രദ്ധയിൽപെട്ടത്. അക്കേഷ്യ പ്ലാന്റ് മുറിച്ചുമാറ്റിയ സ്ഥലമാണ് ഇവിടം. മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗങ്ങൾ ഇവിടെ യുണ്ടായിരുന്നതിനാൽ തീ അണക്കാൻ ഏറെ പണി പെടേണ്ടി വന്നു. ഈ മരകഷണങ്ങളിൽ തീ പടർന്ന് പിടിച്ചതാണ് .ഏക്കർ കണക്കിന് വനഭൂമി കത്തി നശിച്ചതായാണ് നിഗമനം.തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, വനം വകുപ്പ് ഉദ്യോഗസ്ഥരും . കത്തിയമർന്ന വനമേഖലയുടെ സമീപത്ത് വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവിടേക്ക് തീ പടരാതിരിക്കാൻ…

Read More
error: Content is protected !!