നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ. ഇന്ന് രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതൽ ആളുകളെയും കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

Subscribe
Login
0 Comments
Oldest