ചിതറ പേഴ്‌മൂട്ടിൽ വയോധികൻ മരിച്ച നിലയിൽ.
മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സംശയം. പേഴ്‌മൂഡ് സുധീർ മൻസിലിൽ സുധീർ 50 ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ചിതറ പോലീസ് സ്ഥലത്തെത്തി എത്തി കതക് തകർത്താണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസം കൊണ്ട് സുധീറിനെ പുറത്ത് കാണാതിരുന്നത് കാരണം നാട്ടുകാരിൽ ഒരാൾ വീടിന്റെ പരിസരത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് ദുർഗന്ധവും ഈച്ചയുടെ സാന്നിധ്യവും കാണുന്നത് . തുടർന്ന് കൂടുതൽ ആളുകളോട് വിവരം പറയുകയും . ചിതറ പോലീസിൽ അറിയിക്കുകയും ചെയ്തു.
പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി