സംസ്ഥാന സർക്കാരിന്റെ ലഹരി രഹിത വിദ്യാഭ്യാസസ്ഥാപനനയത്തിന്റ അടിസ്ഥാനത്തിൽ ദേശീയ പുകയില നിയന്ത്രണപരിപാടിയുടെ ഭാഗമായി കുടുംബആരോഗ്യ കേന്ദ്രം പൊഴീക്കര യുടെയും പരവൂർ നഗര സഭ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നഗര സഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില രഹിത വിദ്യാലയ പദ്ധതിക്ക് തുടക്കമായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾഅധികൃതർ എന്നിവർ പങ്കെടുത്ത പരിശീലനപരിപാടി വൈസ് ചെയർമാൻ എ. സഫർകയാൽ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയര്പേഴ്സൺ ശ്രീമതി ശ്രീജ പി അവർകൾ നിർവഹിച്ചു. കൗൺസിലർ മാരായ ഗിരിജ പ്രദീപ്, ഗീത എസ്, അനീഷ, നസീമ, മഞ്ജു വിജയചന്ദ്രൻ,Dr അജ്മൽ,നഗര സഭ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ശ്രീകുമാർ എം ആർ, സുജി എസ് എന്നിവർ ആശംസകൾ
നേർന്നു. കുടുംബആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ, ചാത്തന്നൂർ എക്സ്സൈസ് പ്രീവന്റീവ്
ഓഫീസർ വിഷ്ണുരാജ്
T എന്നിവർ പരിശീലനത്തിന് നേതൃത്വo നൽകി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ് സൺ ശ്രീമതി മിനി എസ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ ആർ നന്ദി യും പറഞ്ഞു
പുകയില രഹിത വിദ്യാലയ പദ്ധതിയുമായി പരവൂർ മുനിസിപ്പാലിറ്റി

Subscribe
Login
0 Comments
Oldest