ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടിനെ തുടര്‍ന്ന്; കടയ്ക്കലിൽ 44കാരന്‍റെ മരണം പേവിഷ ബാധയേറ്റെന്ന് നിഗമനം

കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Read More

അക്ഷര പൂക്കൾ വിരിഞ്ഞു LPS ചക്കമലയിൽ പ്രവേശനോത്സവം

ചക്കമല എൽ പി സ്കൂളിൽ പ്രവേശനോത്സവം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് ശ്രീ സോണി അധ്യക്ഷൻ ആയുള്ള യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ശ്യാമ സ്വാഗതം ആശംസിച്ചു. ചിതറ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഷിബു അക്ഷരദീപം തെളിയിച്ചു. അധ്യാപികമാരായ അഞ്ജലി, നിസ, അൻഷ എന്നിവർ ഏവർക്കും ആശംസകൾ അറിയിച്ചു. കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലക്ഷ്മി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

Read More

ചിതറയിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കൊണ്ട് ചിതറ ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ വൃക്ഷ തൈ നട്ടു . അധ്യക്ഷത വഹിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീ മിനി ഹരികുമാർ സംസാരിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് aiyf പരിസ്ഥിതി വാരാഘോഷത്തിൻ്റെ ഭാഗമായി aiyf കടയ്ക്കൽ മണ്ഡലം കമ്മിറ്റി മാങ്കോട് FHC യിൽ സംഘടിപ്പിച്ച വൃക്ഷ തൈ നടീലും ശുചീകരണ പ്രവർത്തനവും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ.എസ്…

Read More

ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാലോചിതമായ മാറ്റം വിദ്യാഭ്യാസത്തിനനിവാര്യമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എംഎൽഎ മെറിറ്റ് അവാർഡ് പരിപാടിയും കരിയർ ഗൈഡൻസ് ക്ലാസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം നിയോജക മണ്ഡലത്തിലെ പതിനേഴ് സ്ക്കൂളുകളിൽ നിന്നും ആയിരത്തിലധികം കുട്ടികളാണ് പുരസ്കാരമേറ്റു വാങ്ങിയത്. പ്രമുഖ എഡ്യൂ പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗ് അക്കാദമിയുയുടെ വിദഗ്ദരായ ഫാക്കൽറ്റികൾ…

Read More

കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്

കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു. സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍…

Read More

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി കൊല്ലം : ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ കളക്ടർ എൻ ദേവീദാസ് എന്നിവരിൽ നിന്നും സ്കൂൾ അധികൃതർ…

Read More

ചിതറയിൽ എട്ടാം ക്ലാസുകരിക്ക് കൈതങ്ങുമായി എസ് എച്ച് ആർ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ

എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ കോത്തല വാർഡിൽ തസ്ലീമ മൻസിൽ റെജീനയുടെ മഴയത്ത് ചോർന്നൊലിക്കുന്ന വീടിൻറെ അവസ്ഥയും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരേ ഒരു മകളുടെ പഠനത്തിന് യാതൊരുവിധ നിവർത്തിയും ഇല്ലെന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. ഇതറിഞ്ഞ് എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകർ അവരുടെ വീട് സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും,…

Read More

ചിതറ സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹ സമ്മാനം എൽ. പി. എസ്. ചക്കമലയ്ക്ക്

ചിതറ സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹ സമ്മാനം ആയി എൽ പി എസ് ചക്ക മലയ്ക്ക് പ്രിൻറർ നൽകി. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ് പ്രിൻറർ പ്രധമാധ്യാപിക. ശ്രീമതി.ജയകുമാരി ടീച്ചർക്ക് കൈമാറി.പി റ്റി എ പ്രസിഡന്റ്‌ ശ്രീ. സോണി അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ജയകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ ലക്ഷ്മി, അഞ്ജലി അൻഷ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്യാമ ടീച്ചർ നന്ദി അറിയിച്ചു

Read More

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി ‘വിഷൻ 2035’ അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി വിഷൻ 2035 അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്.ആഘോഷപരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു.വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബാങ്ക്…

Read More

പാലോട് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ പാലോട് സ്വദേശി ജീവകാരുണ്യ പ്രവർത്തകൻ ഉല്ലാസ് ആത്മത്രത്തിനു ഗുരുതര പരിക്ക്.കഴിഞ്ഞ ദിവസം രാത്രി സ്വാമിനഗറിൽ വച്ച് ഉല്ലാസ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാട്ടുപന്നി ഇടിച്ചു കയറുകയായിരിന്നു. കാലിലും മുഖത്തും സാരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇപ്പോൾ പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മമിത്രംചാരിറ്റബിൾട്രസ്റ്റിന്റെ അമരക്കാരൻ ആണ് ഉല്ലാസ്.പ്രദേശത്തെ വന്യജീവി ജീവി പ്രശ്നം പലപ്രാവശ്യം അധികാരികളുടെ ശ്രെദ്ദയിൽപെടുത്തിയ ആളാണ്‌ ഉല്ലാസ്.

Read More
error: Content is protected !!